FREE PSC TALKZ

DECEMBER 16: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

 

Daily Current Affairs

 
 
 
 
🟥 കേന്ദ്ര സർക്കാർ അടുത്തിടെ 9 ഇനങ്ങൾക്ക് ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ ടാഗ് നൽകി. നിലവിൽ ഇന്ത്യയിലെ മൊത്തം ജിഐ ടാഗുകളുടെ എണ്ണം ?
432
 
🟥 കൂടുതൽ ജിഐ ടാഗുകൾ ഉള്ള സംസ്ഥാനങ്ങൾ ?
കർണാടക, തമിഴ്നാട്, ഉത്തർപ്രദേശ്
 
🟥 അടുത്തിടെ കേരളത്തിൽ നിന്നും കോഴിക്കോട് ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിൽ, ജിഐ ടാഗിന് അപേക്ഷ നൽകിയത് ?
ബേപ്പൂർ ഉരു
 
🟥 ഏഴാമത് ഇന്ത്യ വാട്ടർ ഇംപാക്ട് സമ്മിറ്റ് (IWIS) ഉദ്ഘാടനം ചെയ്തത് ?
ജൽശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്
 
🟥 ന്യൂഡൽഹിയിൽ നടക്കുന്ന 2022 ഇന്ത്യ വാട്ടർ ഇംപാക്ട് ഉച്ചകോടിയുടെ പ്രമേയം ?
Restoration and Conservation of Small Rivers in a Large Basin.
 
🟥 എല്ലാ കുടുംബങ്ങൾക്കും തനതായ ആൽഫ-ന്യൂമറിക് ഐഡന്റിഫിക്കേഷൻ നമ്പർ സമാരംഭിക്കാൻ നിർദ്ദേശിച്ചത് ?
ജമ്മു കശ്മീർ
 
🟥 5000 കി.മീ. വരെ ദൂരപരിധിയിൽ ആണവായുധ പ്രഹരം നടത്താൻ ശേഷിയുള്ള ഇന്ത്യ വിജയകരമായി പരീക്ഷിച്ച ബാലിസ്റ്റിക് മിസൈൽ ?
അഗ്നി 5
 ♦️ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ് വരെ എത്താൻ ശേഷിയുള്ളതാണ് അബ്ദുൽ കലാം ഐലൻഡിൽ നിന്ന് 2022 ഡിസംബർ 15 ന് പരീക്ഷിച്ച അഗ്നി 5 മിസൈൽ.
 
🟥 2022 ഡിസംബർ 15 മുതൽ 28 വരെ മേഘാലയയിലെ ഉംറോയിയിൽ സംഘടിപ്പിക്കുന്ന ആറാമത് ഇന്ത്യ-കസാക്കിസ്ഥാൻ സംയുക്ത പരിശീലന അഭ്യാസം ?
KAZIND-22
 
🟥 16-ാമത് എഡിഷൻ ഇന്ത്യ-നേപ്പാൾ സംയുക്ത പരിശീലന അഭ്യാസം ഏത്, നടക്കുന്നത് എവിടെയാണ്, എന്ന് ??
സൂര്യ കിരൺ;Nepal Army Battle School;Dec16-29,2022
 
🟥 ന്യൂയോർക്കിലെ ഐക്യരാഷ്ട്ര സംഘടനാ ആസ്ഥാനത്ത് മഹാത്മാ ഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തത് ?
ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്, ജയശങ്കറും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും ചേർന്ന് 
 
🟥 അടുത്തിടെ സ്വവർഗവിവാഹം നിയമപരമാക്കിയ രാജ്യം ?
അമേരിക്ക 
 
🟥 യുഎസ് വന്യജീവി ഉദ്യോഗസ്ഥർ വംശനാശഭീഷണി നേരിടുന്ന ഇനമായി പ്രഖ്യാപിച്ച പുഷ്പം ?
നെവാഡ വൈൽഡ് ഫ്ലവർ
 
🟥 സ്റ്റാൻഡിംഗ് വിത്ത് ദി ഉക്രേനിയൻ പീപ്പിൾ എന്ന പേരിൽ ഒരു അന്താരാഷ്ട്ര കോൺഫറൻസിന് ആതിഥേയത്വം വഹിക്കുന്നത് ?
പാരീസ്, ഫ്രാൻസ് 
 
🟥 കാലത്തിനൊത്ത് വാക്കുകൾ അർഥസമ്പന്നമാകുമ്പോൾ Woman (സ്ത്രീ), Man (പുരുഷൻ) എന്നിവയുടെ പരമ്പരാഗത നിർവചനം പുതുക്കിയെഴുതിയത് ?
കേംബ്രിഡ്ജ് നിഘണ്ടു 
 ♦️ട്രാൻസ്ജെൻഡർ വിഭാഗത്തെയും ഉൾപ്പെടുത്തിയാണ് നിർവചനം പുതുക്കിയെഴുതിയത്.
 
🟥 ഓൺലൈൻ റഫറൻസ് സൈറ്റായ ഡിക്ഷണറി ഡോട് കോമിന്റെ (Dictionary. com) ഈ വർഷത്തെ വാക്കായി തിരഞ്ഞെടുത്തത് ?
Woman
 
🟥 അണുസംയോജനത്തിലൂടെ ആദ്യമായി ശുദ്ധമായ ഊർജ്ജം നിർമ്മിച്ചത് ?
ലോറൻസ് ലിവർമോർ നാഷണൽ ലബോറട്ടറി, കാലിഫോർണിയ 
 
🟥 2025 ന് ശേഷം നിർമ്മിക്കുന്ന പുതിയ വീടുകൾക്ക് സോളാർ പാനലുകൾ നിർബന്ധമാക്കിയത് ?
ടോക്യോ, ജപ്പാൻ 
 
🟥 അടുത്തിടെ അന്തരിച്ച ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനും കേരള
കലാമണ്ഡലത്തിൽ ദീർഘകാലം
സംഗീതാധ്യാപകനുമായിരുന്ന വ്യക്തി ?
കോദണ്ഡരാമ ഭാഗവതർ
 
🟥 ഗവർണറെ സംസ്ഥാനത്തിന്റെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുന്നതിനുള്ള ബിൽ അടുത്തിടെ പാസാക്കിയ സംസ്ഥാനം ?
കേരളം
 
🟥 മഹാരാഷ്ട്രയിലെ പൂനെയിൽ നടന്ന ടെന്നീസ് പ്രീമിയർ ലീഗ് 2022 കിരീടം നേടിയത് ?
ഹൈദരാബാദ് സ്ട്രൈക്കേഴ്സ് 
 ♦️ മുംബൈ ലിയോൺ ആർമിയെ തോൽപ്പിച്ചു.
 
🟥 കൊളംബിയയിൽ നടന്ന ലോക ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ
ഇന്ത്യൻ താരം ?
മീരാഭായ് ചാനു
 
 
    

 

 
 
 
 
 
 
 
 
 
 
 

 

 

 
 

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x