FREE PSC TALKZ

DECEMBER 15: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

 

Daily Current Affairs

 
 
 
 
🟥 ഭാവിതലമുറയെ പൂർണമായും പുകവലി മുക്തമാക്കാൻ കൗമാരക്കാർ സിഗരറ്റ് വാങ്ങുന്നത് നിയമം വഴി നിരോധിച്ച രാജ്യം ?
ന്യൂസിലൻഡ് 
 
🟥 കാഠ്മണ്ഡു ഇന്റർനാഷണൽ മൗണ്ടൻ ഫിലിം ഫെസ്റ്റിവലിന്റെ എത്രാമത്തെ പതിപ്പ് ആണ് നേപ്പാളിലെ കാഠ്മണ്ഡുവിൽ അടുത്തിടെ സമാപിച്ചത് ?
20-ാമത്
 
🟥 ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റായി ഇന്ത്യക്കാരിയായ ഡോ. സൗമ്യ സ്വാമിനാഥൻ ഒഴിഞ്ഞ ഒഴിവിൽ നിയമിതനായത് ?
ഡോ. ജെറമി ഫരാർ (74)
 
🟥 സാറ്റലൈറ്റ് സ്പെക്‌ട്രം ലേലം നടത്തുന്ന ആദ്യ രാജ്യമാകുന്നത് ?
ഇന്ത്യ 
 
🟥 സ്ത്രീകളിലെ ഗർഭാശയഗള അർബുദത്തെ പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ ആദ്യ തദ്ദേശീയ വാക്സിൻ 2023 ഏപ്രിലിൽ വിപണിയിൽ എത്തും. വാക്സിന്റെ പേര്; വാക്സിൻ വികസിപ്പിച്ചത് ??
ക്വാഡ്രിലൻഡ് ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്സിൻ -സെർവാവാക്ക് (ക്യൂ.എച്ച്.പി.വി.); സിറം ഇൻസ്റ്റിറ്റ്യൂട്ടും ബയോടെക്നോളജി വകുപ്പും
 
🟥 കേരള ഹൈക്കോടതിയിലെ ആരെയാണ് ഗുവാഹാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാൻ സുപ്രീം കോടതി കൊളീജിയം ശിപാർശ ചെയ്തത് ?
ജസ്റ്റിസ് കെ. വിനോദ്ചന്ദ്രൻ
 
🟥 തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും ഡി.എം.കെ. യുവജനവിഭാഗം സെക്രട്ടറിയുമായ ഉദയനിധി സ്റ്റാലിൻ മന്ത്രിയായി അധികാരമേറ്റു. വകുപ്പ് ?
യുവജനക്ഷേമ വകുപ്പ് 
 
🟥 ജനിതക വർദ്ധനയ്ക്കായി ഉത്തരാഖണ്ഡ് സർക്കാർ തിരഞ്ഞെടുത്ത പശു ഇനമേത് ?
ബദ്രി
 
🟥 കൊങ്കണിയിലുള്ള അധ്യാത്മരാമായണത്തിന്റെ ആദ്യ പൂർണ പരിഭാഷ ?
കുളുംബ്യാം രാമായൺ (രചയിതാവ്: പി. എസ്. മായ)
 ♦️കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാര ജേതാവായായ കൊങ്കണി സാഹിത്യകാരൻ
ആർ.എസ്.ഭാസ്കറാണ് അവതാരിക എഴുതിയത്.
 
🟥 ഡിസംബർ 18ന് നടക്കുന്ന ഫിഫ ലോകകപ്പ് 2022 ഫൈനലിന് ശേഷം വിരമിക്കുമെന്ന് സ്ഥിരീകരിച്ചത് ?
ലയണൽ മെസ്സി (അർജന്റീന)
 
🟥 അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടന്ന ഫിഫ ലോകകപ്പ് 2022-ന്റെ രണ്ടാം സെമിഫൈനലിൽ മൊറോക്കോയെ കീഴടക്കി ഫൈനലിൽ കടന്നത് ?
ഫ്രാൻസ് (2-0)
 
🟥 2022ലെ ഡബ്ല്യുടിഎ പ്ലെയർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട ടെന്നീസ് താരം ?
ഇഗ സ്വിയാറ്റെക് (പോളണ്ട്)
 
🟥 അടുത്തിടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അരങ്ങേറ്റത്തിൽ സെഞ്ചുറി നേടിയത് ?
അർജുൻ തെണ്ടുൽക്കർ 
 ♦️സച്ചിൻ തെണ്ടുൽക്കറുടെ മകൻ രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഗോവയ്ക്കുവേണ്ടി രാജസ്ഥാനെതിരേ ആണ് സെഞ്ചുറി നേടിയത് 
 
🟥 മികച്ച പ്രകടനത്തിലൂടെ രാജ്യത്തിന് പ്രചോദനം നൽകുന്ന കായിക താരത്തിനോ ടീമിനോ നൽകപ്പെടുന്ന ക്രിക്കറ്റ് ഇതിഹാസമായിരുന്ന ഡോൺ ബ്രാഡ്മാന്റെ പേരിലുള്ള ഡോൺ പുരസ്കാരം 2022 ൽ നേടിയ ടെന്നീസ് ഇതിഹാസം ?
ആഷ്ലീ ബാർട്ടി
 
 
 
    

 

 
 
 
 
 
 
 
 
 
 
 

 

 

 
 

LATEST JOBS    HOME   SCERT QUIZ

5 1 vote
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x