FREE PSC TALKZ

DECEMBER 14: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

 

Daily Current Affairs

 
 
 
 
🟥 ദേശീയ ഊർജ്ജ സംരക്ഷണ ദിനം ആചരിക്കുന്നത് ?
ഡിസംബർ 14
 
🟥 ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ (IOA) സീനിയർ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ?
അജയ് എച്ച്. പട്ടേൽ
 
🟥 കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ?
ഡോ. പി. സി. രഥ്
 
🟥 വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ശ്രീ ശാരദാ മഠത്തിന്റെയും രാമകൃഷ്ണ ശാരദാ മിഷന്റെയും പ്രസിഡന്റുമായ അടുത്തിടെ അന്തരിച്ച വ്യക്തി ?
പ്രവ്രാജിക ഭക്തിപ്രാണ (102)
 
🟥 ഡൽഹി എയർപോർട്ട് നൽകുന്ന 2022ലെ ‘സേഫ്റ്റി പെർഫോമർ ഓഫ് ദ ഇയർ’ അവാർഡ് ലഭിച്ചത് ?
സ്‌പൈസ്‌ജെറ്റ്
 
🟥 രാജ്യത്തുടനീളം കല, സംസ്കാരം, കരകൗശല വസ്തുക്കൾ എന്നിവ സംരക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി സാംസ്കാരിക മന്ത്രാലയം സ്ഥാപിച്ച ഏഴ് സോണൽ സാംസ്കാരിക കേന്ദ്രങ്ങൾ എവിടെയെല്ലാം ?
പട്യാല, നാഗ്പൂർ, ഉദയ്പൂർ, പ്രയാഗ്‌രാജ്, കൊൽക്കത്ത, ദിമാപൂർ,തഞ്ചാവൂർ
 
🟥 2022 ഡിസംബറിൽ സിക്ക വൈറസ് സ്ഥിരീകരിച്ച സംസ്ഥാനം ?
കർണാടക 
 
🟥 കാർബൺ നിർഗമനം കുറച്ച്, കാലാവസ്ഥാ വ്യതിയാന ചെറുക്കാൻ ലക്ഷ്യമിടുന്ന ഊർജ സംരക്ഷണ ഭേദഗതി ബിൽ പാസാക്കിയത് ?
രാജ്യസഭ 
 
🟥 ധനമന്ത്രാലയവും RBI യും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ജി20 ഫിനാൻസ് ആൻഡ് സെൻട്രൽ ബാങ്ക് ഡെപ്യൂട്ടീസ് യോഗത്തിന്റെ വേദി ?
ബെംഗളൂരു 
 
🟥 2006 മുതൽ ചൈന അവകാശവാദം ഉന്നയിക്കുന്ന ഏത് പ്രദേശത്ത് ആണ് ഇന്ത്യൻ സൈന്യം ചൈനയുടെ സംഘർഷത്തെ അടുത്തിടെ പ്രതിരോധിച്ചത് ?
തവാങ്, അരുണാചൽ പ്രദേശ് 
 
🟥 വനിതാ വിമോചന പ്രസ്ഥാനങ്ങൾക്കു കരുത്തേകിയ ആഫ്രോ അമേരിക്കൻ വനിതയും കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പൊരുതിയ സാമൂഹിക പ്രവർത്തകയുമായ വ്യക്തി അന്തരിച്ചു. പേര് ?
ഡോറോത്തി പിറ്റ്മാൻ ഹ്യൂസ് (84)
 
🟥 പോളണ്ടിലെ ആദ്യ ബഹിരാകാശ സഞ്ചാരി അന്തരിച്ചു.പേര് ?
മിറോസ്ലാവ് ഹെർമാസ്സെവ്സ്കി(81)
 
🟥 2022 ഡിസംബറിൽ പൊട്ടിത്തെറിച്ച ഗ്വാട്ടിമാലയിൽ സ്ഥിതി ചെയ്യുന്ന അഗ്നിപർവ്വതം ?
ഫ്യൂഗോ
 
🟥 ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനായി 2 നാമനിർദേശങ്ങൾ നേടിയ അടുത്തിടെ പുറത്തിറങ്ങിയ തെലുങ്ക് സിനിമ ?
RRR (സംവിധാനം – എസ്. എസ്. രാജമൗലി)
 ♦️മികച്ച ഇംഗ്ലീഷ് ഇതര ചിത്രത്തിനും മികച്ച ഗാനത്തിനുമാണ് (നാട്ടു നാട്ടു..🎶) നാമനിർദേശം
 
🟥 സിപിഐ നേതാവും എംഎൽഎയുമായിരുന്ന സി.കെ.വിശ്വനാഥന്റെ സ്മരണാർത്ഥം സി. കെ.വിശ്വനാഥൻ സ്മാരക ട്രസ്റ്റ് നൽകുന്ന പുരസ്കാരത്തിന് (25,000 ₹) അർഹയായ പരിസ്ഥിതി,മനുഷ്യാവകാശ പ്രവർത്തക ?
മേധ പട്കർ
 
🟥 സൈബർ സുരക്ഷ, സൈദ്ധാന്തിക ഭൗതിക ശാസ്ത്രം, പോളിമർ മോഡലിങ് തുടങ്ങിയ ബിരുദാനന്തര ബിരുദ പാഠ്യപദ്ധതികളിൽ കേരള സർവകലാശാലയുമായി സഹകരിക്കുന്നത് ?
റഷ്യയിലെ നൊവോഗ്രായഡ് സ്റ്റേറ്റ് സർവകലാശാല
 
🟥 ടെസ്റ്റ് ക്രിക്കറ്റിൽ 10000 റൺസും 50 വിക്കറ്റും തികയ്ക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരമായത് ?
ജോ റൂട്ട് (ഇംഗ്ലണ്ട്)
 
🟥 ക്രൊയേഷ്യയെ കീഴടക്കി ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ കടന്നത് ?
അർജന്റീന
 
🟥 2022 നവംബർ 20 മുതൽ ഡിസംബർ 12 വരെ ഭോപ്പാലിൽ നടന്ന പിസ്റ്റൾ ഇനങ്ങളിലെ 65-ാമത് ദേശീയ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾസ്വർണം നേടിയത് ?
ദിവ്യ ടി.എസ്. (കർണാടക)
 
 
    
 
 
 
 
 
 
 
 
 
 
 

 

 

 
 

LATEST JOBS    HOME   SCERT QUIZ

3 1 vote
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x