FREE PSC TALKZ

DECEMBER 13: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

 

Daily Current Affairs

 
 
 
 
🟥 ഇന്റർനാഷണൽ യൂണിവേഴ്സൽ ഹെൽത്ത് കവറേജ് ദിനം ആചരിക്കുന്നത് ?
ഡിസംബർ 12
 
🟥 ഈ വർഷത്തെ ഇന്റർനാഷണൽ യൂണിവേഴ്സൽ ഹെൽത്ത് കവറേജ് ദിനത്തിന്റെ പ്രമേയം ?
Build the world we want: A healthy future for all.
 
🟥 യുഎഇയുടെ ആദ്യ ചാന്ദ്രദൗത്യം വിക്ഷേപണം വിജയിച്ചു. പേര് ?
എമിറേറ്റ്സ് ലൂണാർ മിഷൻ(റാഷിദ് റോവർ)
 
🟥 ചന്ദ്രനിലെ മണ്ണിന്റെ സ്വഭാവം,പ്ലാസ്മ,ശിലകൾ,പൊടി, ചന്ദ്രന്റെ ഫോട്ടോ ഇലക്ട്രോൺ കവചം തുടങ്ങിയവയെ കുറിച്ചുള്ള പഠനത്തിന് യുഎഇ അയച്ച റോവറിന് ആരുടെ പേരാണ് നൽകിയിരിക്കുന്നത് ?
ദുബായ് ഭരണാധികാരി ഷെയ്ഖ് റാഷിദ് ബിൻ സായിദ് അൽ മക്തൂമിന്റെ സ്മരണാർത്ഥം
 
🟥 ജാപ്പനീസ് ബഹിരാകാശ സ്റ്റാർട്ടപ്പായ ispace വിക്ഷേപിച്ച ലോകത്തിലെ ആദ്യത്തെ വാണിജ്യ ചാന്ദ്ര ലാൻഡർ ?
HAKUTO-R (എമിറേറ്റ്സ് ലൂണാർ മിഷന്റെ ലാൻഡർ, യുഎഇ)
 
🟥 മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ദൗത്യമായ ആർട്ടെമിസിന്റെ ആദ്യഘട്ടത്തിൽ ആളില്ലാപേടകമായ ഓറിയോൺ 25 ദിവസത്തെ ബഹിരാകാശദൗത്യം പൂർത്തിയാക്കി തിരിച്ചിറങ്ങിയത് ?
മെക്സിക്കൻ തീരത്തിനടുത്ത് പസഫിക് സമുദ്രത്തിൽ 
(ഡിസംബർ 11ന് ഇന്ത്യൻ സമയം രാത്രി 11:15)
 
🟥 ബ്രിട്ടനിലെ ഗ്രേറ്റ് ഓമണ്ട് സ്ട്രീറ്റ് ആശുപത്രിയിലെ ഡോക്ടർ മാർ നടത്തിയ ബെയ്സ് എഡിറ്റിങ്’ ജീൻ തെറാപ്പിയിലൂടെ രക്താർബുദത്തെ അതിജീവിച്ച 13കാരി ?
അലീസ
 
🟥 ക്ഷയരോഗ നിയന്ത്രണ പരിപാടിക്കുള്ള പുരസ്‌കാരം നേടിയ ഇന്ത്യൻ സംസ്ഥാനം ?
മേഘാലയ 
 
🟥 അടുത്തിടെ IUCN റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട ഹിമാലയൻ ഔഷധ സസ്യങ്ങൾ ?
Meizotropis penllita, Fritillaria cirrhosa, Dactylorhiza hatagiria
 
🟥 ISRO സ്‌ക്രാംജെറ്റ് എഞ്ചിന്റെ ഹോട്ട് ടെസ്റ്റ് വിജയകരമായി പരീക്ഷിച്ചത് ?
തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിലെ മഹേന്ദ്രഗിരിയിലുള്ള ഐഎസ്ആർഒ പ്രൊപ്പൽഷൻ റിസർച്ച് കോംപ്ലക്‌സിൽ നിന്ന് 
 
🟥 കാലാൾപ്പടയുടെ പ്രവർത്തന വീര്യം വരച്ചുകാട്ടിക്കൊണ്ട് ഇന്ത്യയിലെ ആദ്യത്തെ ഇൻഫൻട്രി മ്യൂസിയം ഉദ്ഘാടനം ചെയ്യപ്പെടുന്നത് ?
മൊവ് കന്റോൺമെന്റ്, ഇൻഡോർ, മധ്യപ്രദേശ് 
 
🟥 മോപ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത് ?
ഗോവ
 
🟥 ഗോവയിലെ മോപ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഗോവ മുഖ്യമന്ത്രിയും മുൻ കേന്ദ്ര പ്രതിരോധ മന്ത്രിയുമായ ആരുടെ പേരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയത് ?
മനോഹർ പരീക്കർ
 
🟥 2022 ഡിസംബറിൽ കൊച്ചി മുസിരിസ് ബിനാലെയുടെ എത്രാമത് പതിപ്പിനാണ് തുടക്കമാവുന്നത് ?
അഞ്ചാം പതിപ്പ് (ഡിസംബർ 12-ഏപ്രിൽ 10)
 
🟥 കൊച്ചി മുസിരിസ് ബിനാലെയുടെ പ്രമേയം ?
നമ്മുടെ സിരകളിൽ ഒഴുകുന്നത് മഷിയും തീയും 
 
🟥 കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നടൻ മമ്മൂട്ടി പ്രകാശനം ചെയ്ത ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയുടെ നാല് പുസ്തകങ്ങൾ ?
1) ഓറിയന്റേഷൻ ഓഫ് എജ്യുക്കേഷൻ.
2) ആന്തോളജി ഓഫ് ഓഫീഷ്യൽ അഡ്രസ്സ്.
3) മ്യൂസിങ്സ് ഓൺ സോഷ്യൽ ആൻഡ് ഇക്കണോമിക് ഇഷ്യൂസ്.
4) കഥാസമാഹാരമായ കഥയല്ലാക്കഥകൾ.
 
 
🟥 അടുത്തിടെ അന്തരിച്ച പ്രശസ്ത മറാത്തി ലാവണി ഗായിക ?
സുലോചന ചവാൻ (92)
 
🟥 തായ്‌ലൻഡിലെ ബാങ്കോക്കിൽ നടന്ന പുരുഷ സിംഗിൾസ് BWF വേൾഡ് ടൂർ ഫൈനൽസ് 2022 ൽ കിരീടം നേടിയത് ?
വിക്ടർ അക്സൽസെൻ (ഡെൻമാർക്ക്)
 
🟥 തായ്‌ലൻഡിലെ ബാങ്കോക്കിൽ നടന്ന വനിതാ സിംഗിൾസ് BWF വേൾഡ് ടൂർ ഫൈനൽസ് 2022 ൽ കിരീടം നേടിയത് ?
അകാനെ യമാഗുച്ചി (ജപ്പാൻ)
 
🟥 ഐസിസിയുടെ 2022 നവംബർ മാസത്തെ പുരുഷ Player of the month പുരസ്കാരം നേടിയത് ?
ജോസ് ബട്ട്‌ലർ (ഇംഗ്ലണ്ട്)
 
🟥 ഐസിസിയുടെ 2022 നവംബർ മാസത്തെ വനിതാ Player of the month പുരസ്കാരം നേടിയത് ?
സിദ്രാ അമീൻ (പാകിസ്താൻ)
 
🟥 ഖത്തർ ലോകകപ്പ് ഫുട്ബോളിലെ സെമിഫൈനൽ, ഫൈനൽ മത്സരങ്ങളിൽ ഉപയോഗിക്കുന്ന പുതിയ പന്ത് ?
അൽ ഹിം
 ♦️ അൽ ഹിം എന്ന വാക്കിന്റെ അർത്ഥം – സ്വപ്നം
 
    
 
 
 
 
 
 
 
 
 
 
 

 

 

 
 

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x