FREE PSC TALKZ

DECEMBER 11 :2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

 

Daily Current Affairs

 
 
 
🟥 ഭ്രമണപഥത്തിൽ വർദ്ധിച്ചുവരുന്ന ബഹിരാകാശ ആവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള പദ്ധതി ആവിഷ്കരിക്കുന്നത് ?
ഇന്റർ ഏജൻസി സ്പേസ് ഡബ്രിസ് കോ ഓർഡിനേഷൻ കമ്മിറ്റി (IADC)
 
🟥 ഇന്ത്യയിൽ നേതൃത്വം നൽകുന്നത് ?
ISRO 
 
🟥 ബഹിരാകാശ ക്യാപ്സ്യൂളുകൾ നിർമ്മിക്കുവാൻ ISRO ഏത് പ്രൈവറ്റ് കമ്പനിയുമായാണ് ധാരണയിൽ ഏർപ്പെട്ടത് ?
വ്യോം സ്പേസ് 
 
🟥 2022 ഡിസംബറിൽ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽ വിജയകരമായി പരീക്ഷിക്കപ്പെട്ട PSLV-XL വേരിയന്റിനുള്ള ബൂസ്റ്റർ മോട്ടോർ വികസിപ്പിച്ച സ്വകാര്യ സ്ഥാപനം ?
എക്കണോമിക് എക്സ്പ്ലോസീവ് പ്രൈവറ്റ് ലിമിറ്റഡ്, പൂനെ
 
🟥 പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള ഹെഡ്ക്വാർട്ടേഴ്സ് ഓഫ് ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് ന്റെ സഹകരണത്തോടെ ശബ്ദത്തേക്കാൾ അഞ്ച് മടങ്ങ് വേഗത്തിൽ സഞ്ചരിക്കുന്ന ബഹിരാകാശ വാഹനത്തിന്റെ പരീക്ഷണം പൂർത്തിയാക്കിയത് ?
ISRO
 
🟥 ശബ്ദത്തേക്കാൾ നാല് മടങ്ങ് വരെ വേഗതയിൽ സഞ്ചരിക്കുന്ന ബഹിരാകാശ വാഹനങ്ങളുടെ ക്ഷമത പരീക്ഷണങ്ങൾക്കുള്ള സംവിധാനം വിജയകരമായി പരീക്ഷിച്ചത് ?
VSSC, തിരുവനന്തപുരം
 
🟥 തിരമാലയിൽ നിന്ന് ഊര്ജ്ജം ഉത്പാദിപ്പിക്കുന്നതിനായി സിന്ധുജ-1 എന്ന ഓഷ്യൻ വേവ് എനർജി കൺവെർട്ടർ വികസിപ്പിച്ചെടുത്ത സ്ഥാപനം ?
IIT Madras 
 
🟥 പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് ഒഴിവാക്കുന്നതിനായി “നോ ഥൂ ഥൂ ” എന്ന പേരിൽ കാംപയിൻ ആരംഭിച്ച ഇന്ത്യൻ നഗരം ?
ഇൻഡോർ, മധ്യപ്രദേശ് 
 
🟥 2022 ഡിസംബറിൽ ജെ.സി. ബോസിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് ജെ.സി. ബോസ്: എ സത്യാഗ്രഹി സയന്റിസ്റ്റ് എന്ന വിഷയത്തിൽ അന്താരാഷ്ട്ര സമ്മേളനത്തിന് വേദിയായ നഗരം ?
ന്യൂഡൽഹി 
 
🟥 ഹിമാചൽ പ്രദേശിലെ പുതിയ മുഖ്യമന്ത്രി ?
 സുഖ്വീന്ദർ സിങ് സുഖു (Sukhveendhar Singh Sukhu)
 
🟥 ഹിമാചൽ പ്രദേശിൽ ഉപമുഖ്യമന്ത്രി ആവുന്ന നിലവിലെ പ്രതിപക്ഷ നേതാവ് ?
മുകേഷ് അഗ്നിഹോത്രി
 
🟥 ഓണേഴ്സ് ബിരുദ കോഴ്സുകൾ എല്ലാം എത്ര വർഷം ആക്കാൻ ആണ് യുജിസി തീരുമാനിച്ചത് ?
4 വർഷം 
 
🟥 ക്രിസ്ത്യാനികൾക്ക് ബാധകമായ വിവാഹമോചന നിയമപ്രകാരം പരസ്പര സമ്മതത്തോടെ വിവാഹമോചന ഹർജി നൽകാൻ വിവാഹശേഷം ഒരു വർഷം കാത്തിരിക്കണം എന്ന വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് വിധി പുറപ്പെടുവിച്ചത് ?
കേരള ഹൈക്കോടതി 
 
🟥 ഷെവലിയർ വി. സി. ആന്റണിയുടെ പേരിൽ വി.സി. ആന്റണി സെന്റർ ഏർപ്പെടുത്തിയ കർമ്മ ശ്രേഷ്ഠ പുരസ്കാരത്തിന് അർഹരായത് (15,111 ₹) ?
പ്രൊഫ. എം.കെ. സാനു, ഫാ. വി.പി. ജോസഫ്
 
🟥 നെൽവയലിനെ പുരയിടമാക്കുന്ന ഭൂമി ഇനി ഏതു പേരിൽ രേഖപ്പെടുത്താനാണ് നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ ചട്ടം ഭേദഗതി ചെയ്തത് ? 
തരം മാറ്റിയ ഭൂമി
 
🟥 2020-ലെ ദക്ഷിണാമൂർത്തി നാദ പുരസ്ക്കാരം ലഭിച്ചത് ?
പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ
 
🟥 2021-ലെ ദക്ഷിണാമൂർത്തി നാദ പുരസ്ക്കാരം ലഭിച്ചത് ?
നഞ്ചിയമ്മ
 
🟥 2022-ലെ ദക്ഷിണാമൂർത്തി നാദ പുരസ്ക്കാരം ലഭിച്ചത് ?
ശിവമണി
 
🟥 നാട്യമയൂരി പുരസ്കാരം (50,000 ₹) ലഭിച്ചത് ?
ഡോ. മേതിൽ ദേവിക 
 
🟥 കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സൗത്ത് സോൺ കൾചറൽ സെന്റർ ഡയറക്ടർ ആയി നിയമിതനായത് ?
കെ. കെ. ഗോപാലകൃഷ്ണൻ
 
🟥 ന്യൂയോർക്ക് ആസ്ഥാനമായ അന്താരാഷ്ട്ര പ്രസിദ്ധീകരണ കമ്പനിയായ പെൻഗ്വിൻ റാൻഡം ഹൗസിന്റെ ഇടക്കാല സി.ഇ.ഒ. ആയി നിയമിതനായ ഇന്ത്യൻ വംശജൻ ?
നിഹാർ മാളവ്യ
 
🟥 2023 ൽ ചന്ദ്രന് ചുറ്റാൻ പദ്ധതിയിടുന്ന സ്പേസ് എക്സിന്റെ ഡിയർ മൂൺ സ്പേസ് ടൂറിസം മിഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ടെലിവിഷൻ നടൻ ?
ദേവ് ജോഷി
 
🟥 ഫിഫ ഫുട്ബോൾ ലോകകപ്പിന്റെ സെമി ഫൈനലിൽ കടന്ന ആദ്യ ആഫ്രിക്കൻ രാജ്യം ആയത് ?
മൊറോക്കോ (നിർണായക മത്സരത്തിൽ പോർച്ചുഗലിനെ തോൽപ്പിച്ചു)
 
🟥 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് തോറ്റതിനു പിന്നാലെ സ്ഥാനം ഒഴിഞ്ഞ ബ്രസീൽ കോച്ച് ?
ടിറ്റെ
 
🟥 ഏകദിനത്തിൽ ഒരു ഇന്ത്യക്കാരന്റെ ആറാമത്തെയും ആകെ പത്താമത്തെയും ഇരട്ടസെഞ്ചുറി നേടിയത് ?
ഇഷാൻ കിഷൻ
(131 പന്തിൽ 210 റൺസ്)
 
🟥 ബംഗ്ലാദേശിനെതിരായ മത്സരത്തിൽ 126 പന്തിൽ 200 റൺസ് തികച്ചതോടെ ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ ഇരട്ട സെഞ്ച്വറി എന്ന ആരുടെ നേട്ടം ആണ് ഇഷാൻ കിഷൻ മറികടന്നത് ?
138 പന്തിൽ 200 എന്ന വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്ലിന്റെ റെക്കോർഡ്
 
🟥 ഏകദിന ക്രിക്കറ്റിലെ ആദ്യ സെഞ്ചുറി ഇരട്ട സെഞ്ചുറിയാക്കിയ ഒരേയൊരു ബാറ്റർ ?
ഇഷാൻ കിഷൻ 
 
🟥 ഏകദിനത്തിലെ 44 ആം സെഞ്ചുറി നേടിയതോടെ ആകെ സെഞ്ചുറികളുടെ എണ്ണത്തിൽ ഓസ്ട്രേലിയയുടെ റിക്കി പോണ്ടിങ്ങിനെ (71) മറികടന്നത് ?
വിരാട് കോഹ്‌ലി (ആകെ 72 സെഞ്ചുറി)
 
🟥 1977 ൽ ബാഴ്സലോണയിലെ ജയിലിൽ നടന്ന സംഘർഷങ്ങൾ പ്രമേയമാക്കി സ്പാനിഷ് സംവിധായകൻ ആൽബർട്ടോ റോഡ്രിഗസ് സംവിധാനം ചെയ്ത സ്പാനിഷ് ത്രില്ലർ ചിത്രം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ആദ്യ പ്രദർശനം നടത്തി. പേര് ?
പ്രിസൺ- 77
 
🟥 ഇറാനിലെ യാത്രാ നിയന്ത്രണങ്ങൾ കാരണം നേരിട്ടെത്താൻ കഴിയാത്തതിനാൽ തന്റെ മുടി മുറിച്ച് കൊടുത്തുവിട്ടത് ?
ഇറാനി സംവിധായിക മഹ്നാസ് മുഹമ്മദ്
 
🟥 ഇത്തവണത്തെ സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് ജേതാവായ മഹ്നാസ് മുഹമ്മദിന്റെ മുടി 27-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടനവേളയിൽ ഉയർത്തിക്കാട്ടിയത് ?
ഗ്രീക്ക് ചലച്ചിത്രകാരിയും ജൂറി അംഗവുമായ അഥീന റേച്ചൽ സംഗാരി
 
 
 
 
 
 
 
 
 
 
 
 

 

 

 
 

LATEST JOBS    HOME   SCERT QUIZ

5 1 vote
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x