FREE PSC TALKZ

DECEMBER 09: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

 

Daily Current Affairs

 
 
 
 
🟥 ഇന്ത്യയുടെ ജി ഡി പി 2022-23 ൽ എത്രയാകുമെന്നാണ് ലോക ബാങ്ക് അനുമാനിച്ചത് ?
6.9%
 
🟥 ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ഏഴാം വട്ടവും റെക്കോഡ് വിജയം നേടിയത് ? 
ബിജെപി 
 
🟥 ഹിമാചൽ പ്രദേശിലെ തിരഞ്ഞെടുപ്പിൽ വിജയിച്ചത് ?
കോൺഗ്രസ് പാർട്ടി 
 
🟥 മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹിയിലെ ആദ്യ ട്രാൻസ്‌ജെൻഡർ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആം ആദ്മി പാർട്ടി അംഗം ?
ബോബി കിന്നർ (Bobby Kinnar)
 
🟥 പൊതുമേഖലാ എണ്ണ ഖനനക്കമ്പനിയായ ഒ.എൻ.ജി.സി.യുടെ പുതിയ ചെയർമാനായി നിയമിച്ചത് ആരെയാണ് ?
അരുൺ കുമാർ സിംഗ് 
 ♦️ആദ്യമായാണ് വിരമിച്ച ഒരാൾക്ക് മഹാരത്നക്കമ്പനിയുടെ ചെയർമാനായി നിയമനം ലഭിക്കുന്നത്.
 
🟥 സാമ്പത്തിക വിദഗ്ധനും 1996-98 കാലത്ത് ദേവഗൗഡ, ഐ.കെ. ഗുജ്റാൾ മന്ത്രിസഭകളിൽ ഊർജം, ആസൂത്രണം, പദ്ധതി നിർവഹണം, ശാസ്ത്രം തുടങ്ങിയവയുടെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയും ആയിരുന്ന വ്യക്തി അന്തരിച്ചു. പേര് ?
യോഗീന്ദർ കെ. അലഗ് (83)
 ♦️JNU മുൻ വൈസ് ചാൻസലർ കൂടിയായിരുന്നു. 
 
🟥 ‘ഏഷ്യയിലെ ആദ്യത്തെ ഡ്രോൺ ഡെലിവറി ഹബ്’ ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം ?
മേഘാലയ 
 
🟥 സെപ്റ്റംബറിൽ മൺസൂൺ അവസാനിച്ച ശേഷം ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന രണ്ടാമത്തെ ചുഴലിക്കാറ്റ് ?
മാൻഡൗസ് (Mandous)
(1. സിത്രാങ് – ഒക്ടോബർ – തായ്‌ലൻഡ്)
 
🟥 മാൻഡൗസ് ചുഴലിക്കാറ്റിന് പേര് നിർദ്ദേശിച്ച രാജ്യം ?
യുഎഇ ( മാൻഡൗസ് എന്ന അറബി വാക്കിന്റെ അർത്ഥം – നിധിപ്പെട്ടി )
 
🟥 സിൻഡാല എന്ന ആഡംബര ദ്വീപ് നിർമ്മിക്കുന്ന രാജ്യം ?
സൗദി അറേബ്യ 
 
🟥 പെറുവിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി സ്ഥാനമേറ്റത് ?
ദിനാ ബൊലുവാർട്ട്
 ♦️ ആദ്യ വനിതാ പ്രധാനമന്ത്രിയും ആറാമത്തെ വ്യക്തിയും.
 
🟥 യു.എസിലെ ഉന്നതബഹുമതികളിലൊന്നായ പ്രസിഡന്റിന്റെ ആജീവനാന്ത പുരസ്കാരം നേടിയ ഇന്ത്യൻ വംശജൻ ?
കൃഷ്ണ വാവിലാല
 
🟥 2022-ലെ ഫോർബ്‌സിന്റെ ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ വാർഷിക പട്ടികയിൽ ഇന്ത്യയിൽ നിന്നും ഇടം നേടിയത് ?
1) Nirmala Sitharaman -36
2) Roshni Nadar Malhotra (HCL Chairperson) – 53
3) Madhabi Puri Buch (SEBI Chief) – 54
4) Soma Mondal (SAIL Chief) – 67
5) Kiran Mazumdar-Shaw (Biocon Executive Chairperson) – 77
6) Falguni Nayar (Nykaa founder) – 89.
 
🟥 ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ(BBC) 2022-ലെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 സ്ത്രീകളുടെ പട്ടിക പുറത്തിറക്കി.ഇന്ത്യയിൽ നിന്ന് ഇടം നേടിയത് ? 
പ്രിയങ്ക ചോപ്ര (നടി), ഗീതാഞ്ജലി ശ്രീ (എഴുത്തുകാരി), സിരിഷ ബാണ്ട്ല (എഞ്ചിനീയറും ബഹിരാകാശ സഞ്ചാരിയും), സ്നേഹ ജാവ്ലെ (സാമൂഹിക പ്രവർത്തക).
 
🟥 2022 വേൾഡ് അത്ലറ്റ് ഓഫ് ദി ഇയർ അവാർഡിൽ മികച്ച പുരുഷ താരം ആയത് ?
അർമന്റ് ഡുപ്ലന്റിസ്, സ്വീഡൻ (പോൾ വോൾട്ട്)
 
🟥 2022 വേൾഡ് അത്ലറ്റ് ഓഫ് ദി ഇയർ അവാർഡിൽ മികച്ച വനിതാ താരം ആയത് ?
സിഡ്നി മാക്ലഫിൻ, അമേരിക്ക (ഹർഡിൽസ്)
 
🟥 രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 500 സിക്സുകൾ നേടുന്ന താരമായത് ?
രോഹിത് ശർമ (428 മത്സരങ്ങളിൽ നിന്ന് നിലവിൽ 502* സിക്സുകൾ) 
 
🟥 വിൻഡീസ് താരം ക്രിസ് ഗെയിലിന് ശേഷം രാജ്യാന്തര ക്രിക്കറ്റിൽ 500 സിക്സ് നേടുന്ന താരമായത് ?
രോഹിത് ശർമ 
 
🟥 BWF വനിതാ പാരാ-ബാഡ്മിന്റൺ പ്ലെയർ ഓഫ് ദ ഇയർ അവാർഡ് നേടിയത് ?
മനീഷ രാമദാസ്
 
🟥 BWF പുരുഷ ബാഡ്മിന്റൺ പ്ലെയർ ഓഫ് ദ ഇയർ അവാർഡ് നേടിയത് ?
വിക്ടർ അക്സെൽസൻ
 
🟥 രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഭരണഘടനാ സാക്ഷരത ജില്ല ?
കൊല്ലം
 
🟥 രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഭരണഘടനാ സാക്ഷരത പഞ്ചായത്ത് ?
കുളത്തൂപ്പുഴ
 
🟥 കേന്ദ്ര ടൂറിസം മന്ത്രാലയം പഞ്ചനക്ഷത്ര പദവിയും ക്ലാസിഫിക്കേഷനും നൽകിയ രാജ്യത്തെ ആദ്യ സഹകരണ റിസോർട്ട് ?
സപ്ത (വയനാട്)
 
    
 
 
 
 
 
 
 
 
 
 
 

 

 

 
 

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x