FREE PSC TALKZ

DECEMBER 08: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

 

Daily Current Affairs

 
 
 
 
🟥 കേരള പുനർനിർമ്മാണ പദ്ധതികൾക്കായി കേരള സർക്കാരുമായി 85.8 കോടി ₹ യുടെ വികസന വായ്പാ പദ്ധതി കരാറിൽ ഒപ്പുവയ്ക്കുന്ന ഫ്രഞ്ച് വികസന ബാങ്ക് ?
AFD (AFD – Agence Française de Développement)
 
🟥 പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിൽ സ്പീക്കറുടേയും ഡെപ്യൂട്ടി സ്പീക്കറുടേയും അസാന്നിദ്ധ്യത്തിൽ സഭ നിയന്ത്രിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട മൂന്നംഗ പാനലിൽ ഉൾപ്പെട്ട വനിതകൾ ?
യു. പ്രതിഭ, സി. കെ. ആശ, കെ.കെ. രമ
( ചരിത്രത്തിലാദ്യമായാണ് സഭാധ്യക്ഷരുടെ 3 അംഗ പാനലിലേക്ക് വനിതകൾ മാത്രം തിരഞ്ഞെടുക്കപ്പെടുന്നത്)
 
🟥 ഇൻഷുറൻസ് മേഖലയിലെ സമഗ്ര പരിവർത്തനം ലക്ഷ്യമിട്ട്, വ്യക്തികൾക്ക് പോളിസി നേരിട്ടെടുക്കുന്നതിനായി ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി (IRDAI) ആരംഭിച്ച പോർട്ടൽ ?
ഭാരതീയ ജീവൻ ബീമ സുഗം
 
🟥 ഫോബ്‌സിന്റെ ഏഷ്യയിലെ ജീവകാരുണ്യ ഹീറോകളുടെ പട്ടികയിൽ മൂന്ന് ഇന്ത്യൻ ശതകോടീശ്വരന്മാർ ?
ഗൗതം അദാനി (അദാനി ഗ്രൂപ്പ്), ശിവ നാടാർ(HCL Tech),
അശോക് സൂത (Happiest mind)
 
🟥 ഓസ്‌ട്രേലിയയിലെ സെക്കൻഡറി സ്‌കൂളുകളിൽ ശാസ്ത്ര അധ്യാപനത്തിലെ മികവിനുള്ള 2022-ലെ Prime Minister’s prize in Australia ലഭിച്ച ഇന്ത്യൻ വംശജയായ വനിത ?
വീണാ നായർ
 
🟥 ആർബിഐ റിപ്പോ നിരക്ക് 35 ബേസിസ് പോയിന്റ് വർധിപ്പിച്ചു. എത്രയാണ് പുതിയ റീപ്പോ നിരക്ക് ?
6.25 %
 
🟥 ഇന്ത്യയുടെ 77-ാമത്തെ ചെസ് ഗ്രാൻഡ്മാസ്റ്ററായത് ?
ആദിത്യ മിത്തൽ (16വയസ്, മുംബൈ)
 
🟥 സൗദി ക്ലബ് അൽ നാസറുമായി 200 മില്യൺ യൂറോയുടെ കരാർ ഒപ്പിട്ട സുപ്പർ താരം ?
ക്രിസ്റ്റ്യാനോ റൊണാൾഡോ 
 
🟥 റൊണാൾഡോയ്ക്ക് പകരക്കാരനായി വന്ന് ഖത്തർ ലോകകപ്പിലെ ആദ്യ ഹാട്രിക് ഗോൾ നേടിയ പോർച്ചുഗൽ താരം ?
ഗോൺസാലോ റാമോസ്
 
🟥 പെലെയ്ക്ക് ശേഷം നോക്കൗട്ട് ഘട്ടത്തിൽ ഹാട്രിക് നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം ആയത് ?
ഗോൺസാലോ റാമോസ്
 
🟥 ജനുവരി 14 മുതൽ ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ഐസിസി (ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ) അണ്ടർ 19 വനിതാ ടി20 ലോകകപ്പിൽ ഇന്ത്യയെ നയിക്കുന്നത് ?
ഷെഫാലി വർമ
 
🟥 ഡിസംബർ 18 ന് ഖത്തർ ലോകകപ്പ് ഫൈനലിൽ ഫിഫ ട്രോഫി അനാവരണം ചെയ്യുന്ന ബോളിവുഡ് നടി ?
ദീപിക പദുക്കോൺ 
 
🟥 ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് പരിശീലകൻ ആയി നിയമിതനായത് ?
ഹൃഷികേശ് കനിത്കർ
 
🟥 രഞ്ജി ട്രോഫിയിൽ ബിസിസിഐ നിയമിക്കുന്ന വനിതാ അംപയർമാർ ആരൊക്കെ ?
വൃന്ദാ രതി, ജനനി നാരായൺ, ഗായത്രി വേണുഗോപാലൻ
 
🟥 “ഇയർ ഇൻ സെർച്ച് 2022” എന്ന തലക്കെട്ടിലുള്ള ഗൂഗിളിന്റെ വാർഷിക വർഷാവസാന റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ തുടർച്ചയായ മൂന്നാം വർഷവും ഏറ്റവുമധികം തിരഞ്ഞത് ?
ഇന്ത്യൻ പ്രീമിയർ ലീഗ് (IPL)
 
🟥 അടുത്തിടെ ഇന്ത്യയിൽ anti-misinformation campaign ആരംഭിച്ചത്?
ഗൂഗിൾ 
 
🟥 2022 ടൈം പേഴ്‌സൺ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടത് ?
വോളോദിമിർ സെലൻസ്കി (ഉക്രൈൻ പ്രസിഡന്റ്)
 
    
 
 
 
 
 
 
 
 
 
 
 
 

 

 

 
 

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x