FREE PSC TALKZ

DECEMBER 07: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

 

Daily Current Affairs

 
 
 
 
🟥 സായുധ സേന പതാക ദിനം ആചരിക്കുന്നത് ?
ഡിസംബർ 7
 
🟥 അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ദിനം ആചരിക്കുന്നത് ?
ഡിസംബർ 7
 
🟥 ഈ വർഷത്തെ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ദിനത്തിന്റെ പ്രമേയം ?
Advancing Innovation for global aviation development
 
🟥 ദേശീയപാത 66 കേരളത്തിന്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ ആറുവരിപ്പാത വരുന്നതോടെ ഇന്ത്യയിലെ ഏറ്റവും നീളമേറിയ എലിവേറ്റഡ് ഹൈവേ ആവുന്നത് ?
അരൂർ മുതൽ തുറവൂർ വരെ 12.752 KM
 ♦️നിലവിൽ രാജ്യത്തെ ഏറ്റവും നീളമുളള എലിവേറ്റഡ് റോഡ് ഹൈദരാബാദ് PVNR 11.6 KM
 
🟥 ആകെ ശേഷി 100MW നേട്ടം കൈവരിച്ച KSEB യുടെ പുരപ്പുറ സൗരോർജ നിലയങ്ങൾ പ്രോത്സാഹിപ്പിക്കാൻ ആരംഭിച്ച പദ്ധതി ?
സൗര
 
🟥 കലാമണ്ഡലം കല്പിത സർവകലാശാലയുടെ ചാൻസലറായി നിയമിതയായ വിഖ്യാത നർത്തകി ?
മല്ലികാ സാരാഭായി
 
🟥 തിരുവനന്തപുരത്ത് സമാപിച്ച സംസ്ഥാന സ്കൂൾ കായികമേളയിൽ ഓവറോൾ ചാമ്പ്യന്മാരായത് ?
പാലക്കാട് (269 പോയിന്റ്)
 
🟥 64-ാം സ്കൂൾ കായികോത്സവത്തിൽ റണ്ണേഴ്സപ്പായത് ?
മലപ്പുറം (149 പോയന്റ്)
 
🟥 സ്കൂൾ കായികോത്സവത്തിന്റെ ചാമ്പ്യൻ പട്ടമണിയുന്ന മലപ്പുറത്തെ ആദ്യ സ്കൂൾ ?
കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസ് (66 പോയന്റ്)
 
🟥 സ്കൂൾ കായികമേളയിലെ മികച്ച താരങ്ങൾക്കുള്ള മാതൃഭൂമി സ്വർണമെഡൽ ലഭിച്ചത് ?
എസ്. മേഘ, പി. അഭിരാം
 
🟥 കൊടുങ്ങല്ലൂർ കെ.കെ.ടി.എം. കോളേജ് പൂർവ വിദ്യാർഥി സംഘം ഏർപ്പെടുത്തിയ കുഞ്ഞിക്കുട്ടൻ തമ്പുരാൻ സ്മാരക പ്രഥമ പുരസ്ക്കാരത്തിന് അർഹനായ കവി ? 
കെ. സച്ചിദാനന്ദൻ (1 ലക്ഷം ₹)
 
🟥 നബാർഡിന്റെ ചെയർമാൻ ആയി നിയമിതനായ മലയാളി ?
കെ. വി. ഷാജി (മുൻ കാനറ,ഗ്രാമീൺ ബാങ്ക് മേധാവി)
 
🟥 ബാങ്കിംഗ് ടെക്നോളജിയിൽ പ്രാദേശിക ഗ്രാമീണ ബാങ്കുകൾക്കുള്ള ഐബിഎ യുടെ ഏഴു അവാർഡുകളിൽ അഞ്ചു വിഭാഗത്തിലും നേട്ടം കൈവരിച്ചത് ?
കേരള ഗ്രാമീൺ ബാങ്ക് 
 
🟥 പ്രശസ്ത യക്ഷഗാന കലാകാരനും മുൻ എംഎൽഎയുമായ വ്യക്തി അന്തരിച്ചു. പേര് ?
കുംബ്ലെ സുന്ദർ റാവു (88)
 
🟥 ഇന്ത്യയിലെ ആദ്യത്തെ സ്വർണ്ണ എടിഎം അടുത്തിടെ സ്ഥാപിച്ചത് ?
ബീഗംപേട്ട്, ഹൈദരാബാദ്
 
🟥 ‘ബ്രേവ് ഹാർട്ട്സ് ഓഫ് ഭാരത്, വിഗ്നെറ്റ്സ് ഫ്രം ഇന്ത്യൻ ഹിസ്റ്ററി’ എന്ന പുസ്തകം എഴുതിയത് ആരാണ് ?
വിക്രം സമ്പത്ത്
 
🟥 കമ്പനിയുടെ ചരിത്രത്തിൽ ആദ്യമായി പ്രസിഡന്റ് സ്ഥാനംത്ത് ഒരു സ്ത്രീയെ നിയമിച്ചത് ?
സാംസങ്ങ് (ലീ യങ് ഹീ)
 
🟥 ഓക്സ്ഫോർഡ് നിഘണ്ടുവിന്റെ 2022-ലെ വാക്കായി തിരഞ്ഞെടുക്കപ്പെട്ടത് ?
ഗോബ്ലിൻ മോഡ് (Goblin Mode)
 ♦️കോവിഡ് നിയന്ത്രണങ്ങൾക്കുശേഷം സാധാരണനിലയിലേക്കു തിരിച്ചുവരാനായി പലർക്കുമുള്ള താൽപര്യമില്ലായ്മയെ സൂചിപ്പിക്കുന്നതാണ് ഈ പ്രയോഗം.
 
🟥 അടുത്തിടെ പൊട്ടിത്തെറിച്ച ഇന്തോനേഷ്യയിലെ അഗ്നിപർവതം ?
സെമേരു
 
🟥 ഫിഫ പുരുഷ ലോകകപ്പിൽ പ്രീക്വാർട്ടർ നിയന്ത്രിക്കുന്ന ആദ്യ വനിതാ അസിസ്റ്റന്റ് റഫറിയായ രസതന്ത്ര പ്രൊഫസർ ?
കാതറിൻ നെസ്ബിത്
 
🟥 2027ലെ ഏഷ്യൻ കപ്പ് ഫുട്ബോളിന് ആതിഥേയത്വം വഹിക്കാനുള്ള ശ്രമത്തിൽനിന്ന് പിന്മാറിയത് ?
ഇന്ത്യ 
 
🟥 ഖത്തർ ലോകകപ്പിനുവേണ്ടി, റീസൈക്കിൾ ചെയ്ത 974 ഷിപ്പിങ് കണ്ടെയ്നറുകൾ കൊണ്ട് നിർമ്മിച്ച സ്റ്റേഡിയം പൊളിച്ചു നീക്കുന്നു. പേര് ?
974 സ്റ്റേഡിയം
 
🟥 ടീം സ്ക്വാഡിലെ 26 താരങ്ങളും ഈ ലോകകപ്പിൽ കളിക്കാൻ ഇറങ്ങി റെക്കോർഡ് നേടിയത് ?
ബ്രസീൽ ടീം 
 
 
    
 
 
 
 
 
 
 

 

 

 
 

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x