FREE PSC TALKZ

DECEMBER 06: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

 

Daily Current Affairs

 
 
 
 
🟥 മഹാപരിനിർവാൻ ദിവസ് ആയി ആചരിക്കുന്നത് ?
ഡിസംബർ 6, ഡോ. ബി. ആർ. അംബേദ്കറുടെ ചരമവാർഷികം
 
🟥 മൈത്രി ദിവസ് ആയി ആചരിക്കാൻ ഇന്ത്യയും ബംഗ്ലാദേശും തീരുമാനിച്ച
ദിവസമേത് ?
ഡിസംബർ 6
 
🟥 ഏത് പൊതുമേഖലാ ഖനന കമ്പനിയിൽ നിന്നാണ് കേന്ദ്രസർക്കാരിന് ഇടക്കാല ലാഭവിഹിതമായി 6138 കോടി ₹ ലഭിച്ചത് ?
കോൾ ഇന്ത്യ 
 
🟥 ഏറ്റവും നീളംകൂടിയ ഇരട്ട മേൽപാത ഒറ്റത്തൂണിൽ നിർമിച്ചതിന് ഗിന്നസ് ലോക റെക്കോഡ് ലഭിച്ചത് ?
ദേശീയപാതാ അതോറിറ്റിക്കും മഹാരാഷ്ട്ര മെട്രോ റെയിൽ കോർപ്പറേഷനും
 
🟥 ദേശീയപാതയ്ക്ക് മുകളിൽ സമാന്തരമായി മേൽപ്പാതയും അതിനു മുകളിൽ മെട്രോപാതയും ആയി ഏറ്റവും നീളംകൂടിയ ഇരട്ടമേൽ പാത ഒറ്റത്തൂണിൽ നിർമ്മിച്ചിരിക്കുന്നത് എവിടെയാണ് ?
നാഗ്പൂർ, മഹാരാഷ്ട്ര (3.14 Km നീളത്തിലാണ് ഇരട്ടമേൽപ്പാതകൾ നിർമിച്ചത്)
 
🟥 ഫ്രീഡം അറ്റ് മിഡ്നൈറ്റ് (സ്വാതന്ത്ര്യം അർധരാത്രിയിൽ), സിറ്റി ഓഫ് ജോയ് (ആനന്ദ നഗരം) തുടങ്ങിയ വിഖ്യാത കൃതികൾ രചിച്ച ഫ്രഞ്ച് സാഹിത്യകാരൻ അന്തരിച്ചു. പേര് ?
ഡൊമിനിക് ലാപിയെർ (91)
 
🟥 ലാപിയെർക്ക് ഇന്ത്യ പദ്മഭൂഷൺ നൽകി ആദരിച്ചത് ?
2008
 
🟥 കോവിഡ് 19നു കാരണമായ സാർസ്-കോവ്-2 വൈറസ്🦠 ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ (WIV) നിന്നു ചോർന്നതാണെന്ന് വെളിപ്പെടുത്തിയ ശാസ്ത്രജ്ഞൻ ?
ആൻഡ്രൂ ഹഫ് 
 
🟥 The Truth about Wuhan എന്ന പുസ്തകം രചിച്ചത് ?
ആൻഡ്രൂ ഹഫ് 
 
🟥 ബ്രിട്ടീഷ് ടെലികോം കമ്പനിയായ വോഡഫോണിന്റെ സി.ഇ.ഒ. സ്ഥാനമൊഴിയുന്നു. പേര് ?
നിക് റീഡ്
 
🟥 ഊർജ്ജ പ്രതിസന്ധിയെ തുടർന്ന് 2022 ഡിസംബറിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയ രാജ്യം ?
സ്വിറ്റ്സർലൻഡ് 
 
🟥 701 KM ദൈർഘ്യമുള്ള ‘ഹിന്ദു ഹൃദയസാമ്രാട്ട് ബാലാസാഹേബ് താക്കറെ മഹാരാഷ്ട്ര സമൃദ്ധി മഹാമാർഗ് ന്റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യുന്നത് ?
ഡിസംബർ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 
 ♦️നാഗ്പൂരും മുംബൈയും തമ്മിലുള്ള ദൂരം ഏഴ് മണിക്കൂർ വരെ കുറയ്ക്കാൻ സഹായിക്കുന്ന എക്‌സ്‌പ്രസ് വേ സമൃദ്ധി ഇടനാഴി എന്നും വിളിക്കപ്പെടുന്നു.
 
🟥 രാജ്യത്തെ ഏറ്റവും വലിയ അന്താരാഷ്‌ട്ര യോഗാ കേന്ദ്രം ഇന്ത്യയിലെ ഏത് കേന്ദ്രഭരണ പ്രദേശത്താണ് ? 
മാന്തലൈ ഗ്രാമം, ഉധംപൂർ, ജമ്മു കാശ്മീർ 
 
🟥 ഭിന്നശേഷിക്കാർക്ക് വേണ്ടി പ്രത്യേക വകുപ്പ് രൂപീകരിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം ?
മഹാരാഷ്ട്ര 
 
🟥 സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിന് കീഴിലുള്ള വികലാംഗരുടെ ശാക്തീകരണ വകുപ്പ് ദിവ്യാംഗ കലാകാരന്മാർക്കായുള്ള ആദ്യ ‘ദിവ്യ കലാമേള’ ആരംഭിച്ചത് ?
ന്യൂഡൽഹി (2022 ഡിസംബർ 2-7)
 
🟥 യുഎസ് തിങ്ക് ടാങ്ക്, എർലി വാണിംഗ് പ്രോജക്ടിന്റെ പുതിയ റിപ്പോർട്ട് പ്രകാരം ആൾക്കൂട്ട കൊലപാതകങ്ങൾക്ക് സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം ?
പാകിസ്താൻ 
(ഇന്ത്യ -8)
 
🟥 SMS (ഷോർട്ട് മെസേജിങ് സർവീസ്) നിലവിൽ വന്നിട്ട് 2022 ഡിസംബർ 3 ന് എത്ര വർഷം തികഞ്ഞു ?
30 വയസ്
 
🟥 സംഗീത രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ഗീതം സംഗീതം പ്രഥമ ദേശീയ പുരസ്കാരം (1 ലക്ഷം ₹) ലഭിച്ച ഗായകൻ ?
പി. ജയചന്ദ്രൻ
 
🟥 ഇന്ത്യയിലെ ആദ്യ സഹകരണ കയറ്റുമതി കേന്ദ്രം നിലവിൽ വരുന്നത് ?
കൊച്ചി 
 
🟥 തമിഴ്‌നാട്ടിൽ ഉടനീളമുള്ള ക്ഷേത്രങ്ങൾക്കുള്ളിൽ മൊബൈൽ ഫോണുകൾ നിരോധിക്കാൻ ഉത്തരവിട്ടത് ?
മദ്രാസ് ഹൈക്കോടതി 
 
🟥 2022 ഡിസംബറിൽ അയ്യങ്കാളി-പഞ്ചമി സ്കൂൾ എന്ന് പുനർനാമകരണം ചെയ്യപ്പെട്ട കേരളത്തിലെ സ്കൂൾ ?
ഊരൂട്ടമ്പലം ഗവൺമെന്റ് യുപി സ്കൂൾ
 
🟥 ആകെ 1768 റൺസ് എന്ന റെക്കോഡ് സ്കോർ സൃഷ്ടിച്ച ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിൽ പാകിസ്താനെ പരാജയപ്പെടുത്തിയത് ?
ഇംഗ്ലണ്ട് 
 
🟥 ഇന്റർനാഷണൽ ഷൂട്ടിംഗ് സ്‌പോർട്‌സ് ഫെഡറേഷൻ (ISSF) ഈ വർഷത്തെ മികച്ച അത്‌ലറ്റിന് നൽകുന്ന ഗോൾഡൻ ടാർഗറ്റ് അവാർഡ് ലഭിച്ചത് ?
രുദ്രാങ്ക്ഷ് പാട്ടീൽ
 
🟥 ഈജിപ്തിലെ കെയ്‌റോയിൽ നടന്ന ഇന്റർനാഷണൽ ഷൂട്ടിംഗ് സ്‌പോർട്‌സ് ഫെഡറേഷന്റെ (ISSF) പ്രസിഡന്റ്സ് കപ്പ് നേടിയ ഇന്ത്യൻ താരം ?
രുദ്രാങ്ക്ഷ് പാട്ടീൽ
 
🟥 തായ്‌ലൻഡിൽ നടന്ന ബാഡ്മിന്റൺ ഏഷ്യ ജൂനിയർ ചാമ്പ്യൻഷിപ്പിന്റെ U17 വനിതാ സിംഗിൾസിൽ ഫൈനലിൽ കടന്ന ആദ്യ ഇന്ത്യൻ താരം ?
ഉന്നതി ഹൂഡ
 
 
 
    
 
 
 
 
 
 
 

 

 

 
 

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x