FREE PSC TALKZ

DECEMBER 03: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

 

Daily Current Affairs

 
 
 
 
🟥 International Day of Persons with Disabilities ആചരിക്കുന്നത് ?
ഡിസംബർ 3
 
🟥 ഈ വർഷത്തെ International Day of Persons with Disabilities ന്റെ പ്രമേയം ?
Transformative solutions for inclusive development
 
🟥 മലയാളി ഗവേഷകർ അടങ്ങുന്ന സംഘം കൊച്ചി കായലിൽ നിന്നും കണ്ടെത്തിയ പിലും മിനിഡെ കുടുംബത്തിൽപെട്ട ഞണ്ടിന് നൽകിയ പേര് ?
ബിജോയ്സ് ക്രാബ് (കുസാറ്റ് സ്കൂൾ ഓഫ് മറൈൻ സയൻസ് ഡീനും സീനിയർ പ്രഫസറും പരിസ്ഥിതി ഗവേഷകനുമായ ഡോ. എസ്. ബിജോയ് നന്ദനോടുള്ള ആദരസൂചകമായാണ് പേര് നൽകിയത്)
 
🟥 ശബരിമലയും പരിസരവും മാലിന്യ നിർമാർജനം ലക്ഷ്യമിട്ട് ആരംഭിച്ച 12-ആം വർഷത്തിലേക്ക് കടക്കുന്ന പദ്ധതി ?
പുണ്യം പൂങ്കാവനം
 
🟥 അടുത്തിടെ കേരളത്തിലെ ഇൻകം ടാക്സ് പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ ആയി നിയമിതയായത് ?
ഡോ. ജി. വി. ഹേമലതദേവി
 
🟥 2022-ലെ 64-ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന് വേദിയാകുന്നത് ?
തിരുവനന്തപുരം 
 
🟥 സംസ്ഥാന പൊതുമേഖലാ ധനകാര്യ സ്ഥാപനമായ കെ.എസ്.എഫ്.ഇ.യുടെ മാനേജിങ് ഡയറക്ടറായി നിയമിതനായത് ?
ഡോ. എസ്. കെ. സനിൽ
 
🟥 അന്തർദേശീയ സഹകരണസഖ്യവും യൂറോപ്യൻ സഹകരണ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് നടത്തിയ പഠനത്തിൽ വേൾഡ് കോ-ഓപ്പറേറ്റീവ് മോണിറ്റർ റിപ്പോർട്ടു പ്രകാരം ഏഷ്യയിൽ ഒന്നാം സ്ഥാനം ലഭിച്ചത് ?
കേരള ബാങ്ക് 
 ♦️ലോകത്തെ ഏറ്റവുംവലിയ 300 സഹകരണസംഘങ്ങളുടെ പട്ടികയിൽ ധനകാര്യ സേവനമേഖലയിലെ പ്രവർത്തനത്തിനാണ് നേട്ടം.
 
🟥 അടുത്തിടെ ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ഡിജിറ്റലായി വിവരങ്ങൾ നൽകി പ്രവേശിക്കാൻ യാത്രക്കാർക്ക് അവസരം ലഭിക്കുന്ന പദ്ധതി ?
ഡിജി യാത്ര
 
🟥 Integrated Rocket Facility ആരംഭിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം ?
തെലങ്കാന 
 
🟥 ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും അയൽ പ്രദേശങ്ങൾ തമ്മിലുള്ള അടുത്ത സാംസ്കാരിക ബന്ധം ആഘോഷിക്കുന്ന പ്രഥമ സിൽഹറ്റ്-സിൽചാർ ഫെസ്റ്റിവൽ 2022 ഡിസംബർ 2 ന് ആരംഭിച്ചത് ?
ബാരക് വാലി, അസം
 
🟥 ആദ്യത്തെ ട്രൈബൽ വിന്റർ ഫെസ്റ്റിവൽ അടുത്തിടെ നടന്നത് ?
ബന്ദിപ്പോര, ജമ്മു കാശ്മീർ 
 
🟥 2022 ഡിസംബർ 3 മുതൽ 6 വരെ അന്താരാഷ്ട്ര ലൂസോഫോൺ ഫെസ്റ്റിവൽ നടക്കുന്നത് ?
ഗോവ 
 
🟥 ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയുടെ 2022 ഡിസംബർ മാസത്തെ അദ്ധ്യക്ഷപദവി ഏറ്റെടുത്തത് ?
ഇന്ത്യ (2021 ഓഗസ്റ്റിലും ഇന്ത്യ അദ്ധ്യക്ഷ പദവി വഹിച്ചിരുന്നു)
 ♦️ ഇന്ത്യയുടെ യുഎൻ അംബാസഡർ- രുചിരാ കംബോജ്
 
🟥 ഗുജറാത്തിലെ സോമനാഥ് ജില്ലയിലെ ഗിർ വനത്തിലെ പോളിംഗ് ബൂത്തിന്റെ പ്രത്യേകത എന്താണ് ?
തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരൊറ്റ വോട്ടർക്ക് ആയി പോളിംഗ് ബൂത്ത് ഒരുക്കിയിരിക്കുന്നു. 
 
🟥 കടുവകൾക്ക് വേണ്ടിയുള്ളത് പോലെ ‘പ്രോജക്റ്റ് ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്’ ആരംഭിക്കുന്നത് പരിഗണിക്കണമെന്ന് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തോട് അഭ്യർത്ഥിച്ചത് ?
സുപ്രീം കോടതി
 
🟥 അടുത്തിടെ One District One Sport scheme ആരംഭിച്ച സംസ്ഥാനം ?
ഉത്തർപ്രദേശ് 
 
🟥 ധനമന്ത്രാലയത്തിനു കീഴിലുള്ള കേന്ദ്ര റവന്യൂ വകുപ്പിൽ പുതിയ സെക്രട്ടറിയായി ചുമതലയേറ്റ മുതിർന്ന IAS ഉദ്യോഗസ്ഥൻ ?
സഞ്ജയ് മൽഹോത്ര
 
🟥 അമേരിക്കയിലെ ‘The Emissary of Peace’ അവാർഡ് ലഭിച്ചത് ?
ശ്രീ ശ്രീ രവിശങ്കർ
 
🟥 ‘ദി ചിപ്‌കോ മൂവ്‌മെന്റ്: എ പീപ്പിൾസ് ഹിസ്റ്ററി‘ എന്ന പുസ്തകം 2022 ലെ കമലാദേവി ചതോപാധ്യായ എൻഐഎഫ് പുരസ്കാരം നേടി. രചയിതാവ് ആര് ?
ശേഖർ പഥക് (15 ലക്ഷം ₹, ട്രോഫിയും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം)
 
🟥 അന്ധർക്കായുള്ള മൂന്നാം ടി20 ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റ് നടക്കുന്നത് ?
ഇന്ത്യ (ഡിസംബർ 5-17)
 
🟥 അന്ധർക്കായുള്ള മൂന്നാം ടി20 ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ബ്രാൻഡ് അംബാസഡർ ?
യുവരാജ് സിംഗ്
 
🟥 ചരിത്രത്തിൽ ആദ്യമായി പൂർണ്ണമായും സ്ത്രീകൾ നിയന്ത്രിച്ച ആദ്യ പുരുഷ ഫുട്ബോൾ മൽസരം ?
ജർമനി vs കോസ്റ്റാറിക്ക മത്സരം 
 ♦️ റഫറിമാർ:: സ്റ്റെഫാനി ഫ്രാപ്പാർട്ട്, ന്യൂസ ബക്ക്, കാരെൻ ഡയസ്
 
🟥 വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ മഹാരാഷ്ട്രയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി രണ്ടാം തവണയും ജേതാക്കളായത് ?
സൗരാഷ്ട്ര
 
 
    
 
 
 
 
 
 
 

 

 

 
 

LATEST JOBS    HOME   SCERT QUIZ

5 1 vote
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x