FREE PSC TALKZ

DECEMBER 01: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

 

Daily Current Affairs

 
 
 
 
🟥 1988 മുതൽ എല്ലാ വർഷവും ലോക എയ്ഡ്സ് ദിനം ആചരിക്കുന്നത് ?
ഡിസംബർ 1 
 
🟥 ഈ വർഷത്തെ ലോക എയ്ഡ്സ് ദിനത്തിന്റെ പ്രമേയം ?
Equalize
 
🟥 ഉത്തരാഖണ്ഡ് സർക്കാർ ബ്രാൻഡ് അംബാസഡറായി നിയമിച്ചത് ആരെയാണ് ?
പ്രസൂൺ ജോഷി 
 
🟥 നവംബർ 29 ന് യുപിഎസ്‌സി അംഗമായി നിയമിക്കപ്പെട്ട മുൻ ആരോഗ്യ സെക്രട്ടറി ആരാണ് ?
പ്രീതി സുദാൻ
 
🟥 ടൊയോട്ട കിർലോസ്‌കർ മോട്ടോർ പ്രൈവറ്റ് ലിമിറ്റഡിന്റെ വൈസ് ചെയർമാൻ ഹൃദയാഘാതം മൂലം അന്തരിച്ചു. പേര് ?
വിക്രം കിർലോസ്കർ (64)
 
🟥 2024 മാർച്ചോടെ ഏത് എയർലൈൻസ് ആണ് എയർ ഇന്ത്യയുമായി ലയിപ്പിക്കുമെന്ന് ടാറ്റ സൺസ് കമ്പനി അറിയിച്ചത് ?
വിസ്താര എയർലൈൻസ് 
 
🟥 അന്താരാഷ്ട്ര ഗീതാ മഹോത്സവം ഉദ്ഘാടനം ചെയ്തത് ?
ദ്രൗപദി മുർമു (കുരുക്ഷേത്ര,ഹരിയാന)
 
🟥 ഗുണഭോക്തൃതരായ കുടുംബങ്ങൾക്ക് സൗജന്യ ആരോഗ്യ പരിശോധനയും വൈദ്യ സഹായവും ലഭ്യമാക്കുന്നതിന് ഹരിയാന ഗവൺമെന്റ് ആരംഭിച്ച പദ്ധതി ?
നിരോഗി ഹരിയാന
 
🟥 നിലവിൽ ലോകത്തെ പ്രമുഖ സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയായ ജി-20 അധ്യക്ഷത വഹിക്കുന്ന രാജ്യം ?
ഇന്ത്യ 
 
🟥 ഇന്ത്യയുൾപ്പെടെ 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ചേർന്ന കൂട്ടായ്മയായ ജി-20 നിലവിൽ വന്നത് ?
1999 സെപ്റ്റംബർ 26
 
🟥 വടക്കു കിഴക്കിന്റെ സാംസ്കാരികത്തനിമ പ്രദർശിപ്പിക്കുന്ന ഏത് ഉത്സവത്തോടെയാണ് ജി-20 അധ്യക്ഷ പദവിയുമായി ബന്ധപ്പെട്ട ആഘോഷം ആരംഭിക്കുന്നത് ?
നാഗാലാൻഡിലെ ഹോൺബിൽ ഉത്സവം 
 
🟥 നടപ്പു സാമ്പത്തികവർഷം രണ്ടാം പാദത്തിൽ രാജ്യത്തെ വളർച്ച 6.3% എന്ന് പ്രസ്താവിച്ചത് ?
നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്
 
🟥 സാമ്പത്തികരംഗത്ത് കുതിച്ചുചാട്ടത്തിന് കാരണമായ പരിഷ്ക്കാരങ്ങൾക്ക് നേതൃത്വം നൽകിയ ചൈനയുടെ മുൻ പ്രസിഡന്റ് അന്തരിച്ചു. പേര് ?
ജിയാങ് സെമിൻ (96)
 ♦️രക്താർബുദത്തെത്തുടർന്ന് ചികിത്സയിലായിരുന്നു.
 
🟥 2026 മുതൽ ജർമ്മനിയിലേക്ക് ദ്രവീകൃത പ്രകൃതി വാതകം അയയ്ക്കുമെന്ന് പ്രഖ്യാപിച്ച രാജ്യം ?
ഖത്തർ
 
🟥 അറബ് ലോകത്തെ ആദ്യ ചാന്ദ്ര ദൗത്യം ആയ യുഎഇ യുടെ റാഷിദ് റോവർ വിക്ഷേപിക്കുന്നത് ?
ഫാൽക്കൺ 9 റോക്കറ്റ്
 ♦️ജാപ്പനീസ് കമ്പനിയായ ഐസ്പേസ് (i space) നിർമ്മിച്ച ഹകുട്ടോ-ആർ ലാൻഡറിലാണ് (Hakuto-R lander) റോവർ ചന്ദ്രനിലേക്ക് അയക്കുക.
 
🟥 ലോകത്തെ ഏറ്റവും നീളമുള്ളത് എന്നു കരുതുന്ന ജീവിയെ പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ കടലിനടിയിൽ 600 മീ. താഴെ പാറയിടുക്കിൽ കണ്ടെത്തി.ഏകദേശം 45 മീറ്റർ നീളമുള്ള ഇത് ചുറ്റുചുറ്റായി സർപ്പിളാകൃതിയാണ്. ഏതിനം ജീവിയാണ് ഇത് ?
അപ്പോലെമിയ ജനുസ്സിൽ ഉൾപ്പെടുന്ന ജീവി
 
🟥 റഷ്യയിലെ സൈബീരിയ മേഖലയിലെ പെർമാഫ്രോസ്റ്റിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ നിന്ന് യൂറോപ്യൻ ഗവേഷകർ കണ്ടെത്തിയ 48500 വർഷം പഴക്കമുള്ള വൈറസുകൾ ?
സോംബി വൈറസുകൾ
 
🟥 ഛത്തീസ്ഗഢിലെ സുക്മയിൽ സി.ആർ.പി.എഫ്. ക്യാമ്പിനു നേരെയുണ്ടായ മാവോവാദി ആക്രമണത്തിൽ വീരമൃത്യു വരിച്ച പാലക്കാട് സ്വദേശിയായ ധീരജവാൻ ?
എസ്. മുഹമ്മദ് ഹക്കിം (35)
 
🟥 2022 നവംബറിൽ മികച്ച കരകൗശല വിദഗ്ധർക്കുള്ള ശില്പഗുരു പുരസ്കാരത്തിന് രണ്ടാം തവണയും അർഹനായ മലയാളി ?
കെ. ആർ. മോഹനൻ (പുരസ്കാരത്തിന് അർഹനായത്- 2017,2022)
 
🟥 കേരള സംഗീത നാടക അക്കാദമിയും കേരള സാംസ്കാരിക വകുപ്പും സംയുക്തമായി നടത്തുന്ന 13-മത് രാജ്യാന്തര നാടകോത്സവത്തിന് വേദിയാകുന്നത് ?
തൃശൂർ
 
🟥 കേരളത്തിലെ മികച്ച കായികതാരത്തിനുള്ള ജിമ്മി ജോർജ് ഫൗണ്ടേഷൻ പുരസ്കാരത്തിന് അർഹനായ ബാഡ്മിന്റൺ താരം ?
എച്ച്. എസ്. പ്രണോയ് (1 ലക്ഷം ₹ യും ഫലകവും)
 
 
 
    
 
 

 

 

 
 

LATEST JOBS    HOME   SCERT QUIZ

5 1 vote
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x