🟥 സംസ്ഥാനത്തെ നാലാമത്തെ സെൻട്രൽ ജയിൽ സ്ഥാപിതമായത് – തവനൂർ (സ്വാതന്ത്രത്തിനു ശേഷം കേരളത്തിൽ നിർമ്മിക്കുന്ന ആദ്യ സെൻട്രൽ ജയിൽ – തവനൂർ(സംസ്ഥാന സർക്കാരിനു കീഴിൽ നിർമ്മിക്കുന്ന ആദ്യ സെൻട്രൽ ജയിൽ)
🟥 ടൈഷാൻ ആണവനിലയം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് –ചൈന
🟥 തോറിയം ഉപയോഗിച്ച് ലോകത്തിലെ ആദ്യത്തെ ജലരഹിത ന്യൂക്ലിയർ റിയാക്ടർ നിർമ്മിക്കുന്ന രാജ്യം – ചൈന
🟥 വ്യാഴത്തിനെ ചുറ്റിയുള്ള ഛിന്നഗ്രഹങ്ങളെ(Trojan asteroids) കുറിച്ച് പഠിക്കുന്നതിനായി നാസ വിക്ഷേപിക്കുന്ന ദൗത്യം-ലൂസി സ്പേസ് ക്രാഫ്റ്റ്
🟥 അമേരിക്കയുടെ രാജ്യാന്തര മതസ്വാതന്ത്ര്യ കാര്യ അംബാസഡർ അറ്റ്ലാർജ് ആയി നിയമിതനായ ഇന്ത്യൻ വംശജൻ- റഷാദ് ഹുസൈൻ
🟥 ‘ വൈദ്യത്തിന്റെ ഭൂമിയും ആകാശവും ‘ എന്ന പുസ്തകം രചിച്ചത് –ഡോ കെ മുരളീധരൻ
🟥 46 മത് ടോറന്റോ ഫിലിംഫെസ്റ്റിവലിൽ ഡിസ്കവറി വിഭാഗത്തിൽ പ്രദർശനത്തിനായി തിരഞ്ഞെടുത്ത കേരളത്തിൽ നിന്നുള്ള സിനിമ –പക: ദി റിവർ ഓഫ് ബ്ലഡ് ( സംവിധാനം- നിതിൻ ലൂക്കോസ്)
🟥 നാഷണൽ പെയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ച ഡിജിറ്റൽ പേയ്മെന്റിനുള്ള പണ രഹിതവും സമ്പർക്ക രഹിതവും ആയ പെയ്മെന്റ് വൗച്ചർ സംവിധാനം – ഇ-റുപി (e-RUPI)
🟥 മുതിർന്ന പൗരന്മാരുടെ ജീവിത നിലവാരം ഉയർത്തുന്നതിനായി സാമൂഹ്യനീതി വകുപ്പ് ആരംഭിക്കുന്ന പദ്ധതി – വയോരക്ഷ
🟥 പശ്ചിമഘട്ടത്തിൽനിന്ന് കണ്ടെത്തിയ പുതിയ ഇനം തവള –മിനർവാര്യ പെന്റാലി
🟥 ലിംഗപദവിയുമയി ബന്ധപ്പെട്ട അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് വൈദ്യസഹായവും സൗജന്യ കൗൺസലിങ്ങും നൽകുന്നതിനുള്ള കേരള സർക്കാർ പദ്ധതി – ഭൂമിക
🟥 അമേരിക്കൻ വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രെസ്സിന്റെ ആദ്യ വനിതാ CEO ആയി നിയമിതയായത് – ഡെയ്സി വീര സിംഗം
🟥 കുട്ടികളിലെ കാഴ്ച കുറവിന് ആയുർവേദ പരിഹാരം എന്ന ലക്ഷ്യത്തോടെ ഭാരതീയ ചികിത്സാ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി – ദൃഷ്ടി
🟥 സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ആയി നിയമിതയായ ആദ്യ വനിത – ധൃതി ബാനർജി
🟥 പന്താനം സ്മാരകം നിർമ്മിക്കുന്നത് – കീഴാറ്റൂർ
🟥 സംസ്ഥാനത്തെ വാക്സിൻ കുത്തിവെപ്പ് പൂർത്തിയാക്കുന്ന ആദ്യ ട്രൈബൽ പഞ്ചായത്ത് – നൂൽപ്പുഴ, വയനാട്
🟥 അശരണർക്കും ആലംബഹീനർക്കും കരുതലൊരുക്കാൻസർക്കാർ പ്രഖ്യാപിച്ച പദ്ധതി – വാതിൽപ്പടി സേവനം
🟥 ആരോഗ്യ മേഖലയിലെ മികച്ച വനിതാ നേതാക്കളെ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള ഹാർവഡ് ഗ്ലോബൽ ലീഡ് ഫെലോഷിപ്പിന് അർഹയായ മലയാളി – ഡോ പ്രീതി ജോൺ
🟥 മനുഷ്യ ഹൃദയവാൽവ് ത്രീഡി പ്രിന്റിംഗ് സാങ്കേതികവിദ്യയിലൂടെ സൃഷ്ടിച്ച മലയാളി – സഞ്ജയ് ചെറിയാൻ
🟥 കേരള തപാൽ സർക്കിൾ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ ആയി നിയമിതയായത് – ഷൂലി ബാർബർ