FREE PSC TALKZ

DECEMBER 30: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

 

Daily Current Affairs 

 
 
 
 
🟥 ആക്ടിംഗ് സെൻട്രൽ വിജിലൻസ് കമ്മീഷണറായി നിയമിതനായത് ?
പ്രവീൺ കുമാർ ശ്രീവാസ്തവ
 
🟥 2020 ൽ പത്മശ്രീ പുരസ്കാരം ലഭിച്ച ശ്രീഭാഷ്യം വിജയസാരഥി(86) അന്തരിച്ചു. ഏത് മേഖലയിൽ പ്രശസ്തനായ വ്യക്തി ആയിരുന്നു അദ്ദേഹം ?
ഇന്ത്യൻ എഴുത്തുകാരനും സംസ്കൃത വ്യാകരണജ്ഞനും തത്ത്വചിന്തകനും നിരൂപകനും
♦️തെലുഗു കാവ്യരൂപമായ സീസം സംസ്കൃത ഭാഷയിൽ അവതരിപ്പിച്ചിട്ടുണ്ട്.
 
🟥 ലോകോത്തര കയാക്കിംഗ്-കനോയിംഗ് അക്കാദമി സ്ഥാപിക്കുന്നത് ഏത് സംസ്ഥാനത്താണ് ?
ഉത്തരാഖണ്ഡ് 
 
🟥 ഏത് സംസ്ഥാന സർക്കാരാണ് ‘ഇ-സുശ്രുത്’ ആശുപത്രി മാനേജ്‌മെന്റ് ഇൻഫർമേഷൻ സിസ്റ്റം ഉദ്ഘാടനം ചെയ്തത് ?
ഉത്തർപ്രദേശ്
 
🟥 സംസ്ഥാന മൃഗമായ നീലഗിരി താർ സംരക്ഷണത്തിന് ‘പ്രോജക്ട് നീലഗിരി താർ’ പദ്ധതി ആരംഭിച്ചത് ?
തമിഴ്നാട് 
 
🟥 തമിഴ്നാട് നീലഗിരി താർ ദിനം ആയി ആചരിക്കാൻ തീരുമാനിച്ചത് ?
ഒക്ടോബർ 7
 
🟥 ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ചീഫ്സ് ഓഫ് പോലീസ് (IACP) 2022 അവാർഡ് ലഭിച്ച ഛത്തീസ്ഗഡ് പോലീസിന്റെ ക്യാമ്പെയിൻ ?
നിജാത്ത് (Nijaat)
♦️ഈ കാമ്പെയ്‌നിന് കീഴിൽ, നിയമവിരുദ്ധമായ മയക്കുമരുന്ന് വ്യാപാരികൾക്കെതിരെ കർശനമായ നടപടികൾ, തീവ്രമായ പൊതു അവബോധം എന്നിവ സ്വീകരിച്ചു.
 
🟥 ദേശീയ ഉപഭോക്തൃ ദിനത്തോടനുബന്ധിച്ച് ഉപഭോക്താക്കളുടെ അവകാശങ്ങൾ മെച്ചപ്പെടുത്തുന്നതിനായി റൈറ്റ് റ്റു റിപ്പെയർ പോർട്ടൽ ഉദ്ഘാടനം ചെയ്തത് ?
കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ
 
🟥 സ്വന്തം മണ്ഡലത്തിൽ സമ്മതിദാനം വിനിയോഗിക്കാൻ സൗകര്യമില്ലാത്തവർക്ക് വിദൂരദേശങ്ങളിലിരുന്ന് വോട്ടു ചെയ്യാനായി തയ്യാറാവുന്ന വിദൂര വോട്ട് സംവിധാനം ?
റിമോട്ട് ഇലക്ട്രോണിക് വോട്ടിങ് മെഷീൻ (ആർ.വി.എം.)
 
🟥 ആകാശത്തുനിന്ന് തൊടുക്കാവുന്ന ബ്രഹ്മോസ് മിസൈൽ വ്യോമസേന വിജയകരമായി പരീക്ഷിച്ചു. ഏത് വിമാനത്തിൽ നിന്നാണ് ബംഗാൾ ഉൾക്കടലിൽ നങ്കൂരമിട്ട കപ്പൽലക്ഷ്യം ഭേദിച്ചതായി വ്യോമസേന അറിയിച്ചത് ?
സുഖോയ് എസ്.യു.-30 എം.കെ.ഐ. വിമാനം.
 
🟥 കോവിഡ് വ്യാപനമുള്ള അഞ്ചു രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്കെത്തുന്ന യാത്രികർക്ക് RTPCR ജനുവരി 1 മുതൽ നിർബന്ധമാക്കി. ഏതെല്ലാം രാജ്യങ്ങൾ ?
ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോങ്, തായ്ലൻഡ്
♦️RTPCR -റിവേഴ്സ് ട്രാൻസ്ക്രിപ്ഷൻ-പോളിമറേസ് ചെയിൻ റിയാക്ഷൻ ടെസ്റ്റ്
 
🟥 അടുത്തിടെ വിരമിക്കൽ പ്രഖ്യാപിച്ച ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ?
ഫർഹാൻ ബെഹാർഡിയൻ
 
🟥 ‘നിത്യ ലളിത: കെ.പി.എ.സി. ലളിതയുടെ അഭിനയജീവിതം’ എന്ന പുസ്തകത്തിന്റെ രചയിതാവ് ?
എസ്. ശാരദക്കുട്ടി
 
🟥 മികച്ച പൊതുപ്രവർത്തകനുള്ള തമ്പാൻ തോമസ് ഫൗണ്ടേഷൻ പുരസ്കാരം(1 ലക്ഷം ₹) ലഭിച്ചത് ?
തുഷാർ ഗാന്ധി
♦️ മഹാത്മാഗാന്ധിയുടെ മകന്റെ കൊച്ചുമകൻ ആണ്.
 
🟥 സംസ്ഥാനത്തെ മുഴുവൻ കോർപ്പറേഷനുകളിലും നഗരസഭകളിൽ ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കുന്ന പദ്ധതി ?
കെ- സ്മാർട്ട് 
 
🟥 സംസ്ഥാന ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ വിജയികളായത് ?
ആലപ്പുഴ (തിരുവനന്തപുരത്തെ പരാജയപ്പെടുത്തി)
 
🟥 സംസ്ഥാന ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ വിജയികളായത് ?
തിരുവനന്തപുരം (ആലപ്പുഴയെ പരാജയപ്പെടുത്തി)
 
🟥 ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു. അദ്ദേഹത്തിന്റെ യഥാർത്ഥ നാമം ?
എഡ്സൺ അരാന്റസ് ഡൊ നാസിമെന്റോ
 
🟥 ഇതിഹാസ താരത്തിന്റെ നാട്ടിൽ വൈദ്യുതി എത്തിയ വർഷം ?
അദ്ദേഹം ജനിച്ച 1940
 
🟥 1995 മുതൽ 1999 വരെ ബ്രസീലിലെ കായികമന്ത്രി ആയിരുന്നത് ?
പെലെ
 
🟥 എല്ലാ വർഷവും സാന്റോസുകാർ പെലെ ദിനം ആഘോഷിക്കുന്നത് ?
നവംബർ 19
 
🟥 പെലെ 1000 ഗോൾ തികച്ചത് ?
1969 നവംബർ 19 
 That’s why November 19 termed as Pele Day.
 
🟥 മൂന്ന് ഫുട്ബോൾ ലോകകപ്പ് കിരീടങ്ങൾ നേടിയ ഏക താരം ?
പെലെ (1958,1962,1970)
 
🟥 ഫുട്ബോൾ വേൾഡ് കപ്പിൽ ഹാട്രിക് നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം ?
പെലെ
♦️ബ്രസീലിനായി 92 മത്സരങ്ങളിൽ 77 ഗോളുകൾ നേടി.
 
🟥 കുടലിലെ അർബുദ ബാധയെ തുടർന്ന് ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെ (82) അന്തരിച്ചത് ?
2022 ഡിസംബർ 30
 
🟥 പെലെയുടെ ആത്മകഥ ?
My Life and the Beautiful Game
 
🟥 വിജയമെന്നത് ആകസ്മിക സംഭവമല്ല.കഠിനാധ്വാനം, അക്ഷീണപരിശ്രമം, ജ്ഞാനം, ആലോചന,ത്യാഗം എല്ലാത്തിനുമുപരി ചെയ്യുന്ന കാര്യത്തോടുള്ള ഇഷ്ടംകൂടിയാണ്- എന്ന് പ്രസ്താവിച്ചത് ?
പെലെ (1940-2022)
 
 
 
 

 

 

 
 

LATEST JOBS    HOME   SCERT QUIZ

5 1 vote
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x