FREE PSC TALKZ

DECEMBER 04: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

 

Daily Current Affairs

 
 
 
 
🟥 ഹാസ്യത്തിലും കഥാപാത്രങ്ങളുടെ അവതരണത്തിലും പ്രത്യേകത പുലർത്തി മലയാളി മനസ്സിൽ ഇടം നേടിയ സിനിമ, സീരിയൽ,നാടക നടൻ കൊച്ചു പ്രേമൻ (66) അന്തരിച്ചു. അദ്ദേഹത്തിന്റെ യഥാർത്ഥ നാമം ?
കെ. എസ്. പ്രേംകുമാർ
 ♦️ ആദ്യ സിനിമ: ഏഴു നിറങ്ങൾ (1979)
 
🟥 എറണാകുളം പ്രസ് ക്ലബ് മുൻ പ്രസിഡന്റായിരുന്ന പി. എസ്. ജോണിന്റെ പേരിലുള്ള എൻഡോവ്മെന്റ് പുരസ്കാരം (10,000 ₹) നേടിയ മുതിർന്ന കോൺഗ്രസ് നേതാവ് ?
വയലാർ രവി
 
🟥 ദാർശനികനും എഴുത്തുകാരനും ഈശോസഭാ വൈദികനുമായ വ്യക്തി അന്തരിച്ചു. പേര് ?
ഫാ. ഡോ. ഏബ്രഹാം അടപ്പൂർ (97)
 
🟥 27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ജൂറി ചെയർമാനായ ജർമൻ സംവിധായകൻ ?
വീറ്റ് ഹെൽമർ
 
🟥 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ സജ്ജമാക്കിയ വേദിക് ഇ-സ്കൂൾ നിലവിൽ വരുന്ന കേരളത്തിലെ നഗരം ?
കൊച്ചി 
 
🟥 ചിത്രസംയോജകനും ദൂരദർശനിൽ അസിസ്റ്റന്റ് പ്രോഗ്രാം ഡയറക്ടറുമായിരുന്ന അടുത്തിടെ അന്തരിച്ച വ്യക്തി ?
മധു കൈനകരി (71)
 
🟥 സംസ്ഥാനത്തെ ആദ്യ ബാലവകാശ ക്ലബിന് തുടക്കം കുറിച്ചത് ?
വിതുര ഗവൺമെന്റ് വൊക്കേഷണൽ ഹൈസ്കൂൾ
 
🟥 മതപരിവർത്തനം നടത്തിയയാൾക്ക് മതംമാറ്റത്തിന് മുമ്പുണ്ടായിരുന്ന ജാതിയുടെ പേരിലുള്ള ആനുകൂല്യം അവകാശപ്പെടാനാവില്ലെന്ന് പ്രസ്താവിച്ചത് ?
മദ്രാസ് ഹൈക്കോടതി 
 
🟥 ദേശീയ പിന്നാക്ക കമ്മീഷൻ ചെയർമാൻ ആയി ചുമതലയേറ്റത് ?
ഹൻസ് രാജ് അഹിർ
 
🟥 കൃത്യമായ രേഖകളില്ലാതെ ഓടുന്ന വാഹനങ്ങൾ പരിശോധിക്കാൻ ഇ-ഡിറ്റക്ഷൻ പോർട്ടൽ വികസിപ്പിച്ച സംസ്ഥാനം ?
ഒഡീഷ
 
🟥 ആൻഡമാൻ നിക്കോബാറിലെ 21 ദ്വീപുകൾക്ക് ഇനി അറിയപ്പെടുക പരംവീർ ചക്ര ലഭിച്ച സൈനികരുടെ പേരിൽ. എങ്കിൽ INAN 370 ദ്വീപ് ആരുടെ പേരിൽ ആണ് അറിയപ്പെടുക ?
മേജർ സോമനാഥ ശർമ
 
🟥 2022 നവംബർ 30-ന് രാജസ്ഥാനിലെ മരുഭൂമിയിൽ സുദർശൻ പ്രഹാർ എന്ന അഭ്യാസം നടത്തിയത് ?
ഇന്ത്യൻ ആർമിയിലെ സുദർശൻ ചക്ര കോർപ്സ്
 
🟥 തെലങ്കാനയിലെ മഹ്ബൂബ് നഗർ ജില്ലയിൽ ലിഥിയം അയൺ ബാറ്ററികൾക്കായി അത്യാധുനിക ഗവേഷണ-നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്ന കമ്പനി ?
അമര രാജ ബാറ്ററീസ് ലിമിറ്റഡ്
 
🟥 ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിളിന്റെ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത് ?
എസ് എസ് രാജമൗലി (സിനിമ: RRR)
 
🟥 പരിസ്ഥിതി ഓസ്കർ എന്നറിയപ്പെടുന്ന പുരസ്കാരം ?
എർത്ത് ഷോട്ട് പുരസ്കാരം 
 
🟥 ഇത്തവണത്തെ എർത്ത് ഷോട്ട് പുരസ്കാരം നേടിയത് ?
തെലങ്കാനയിലെ സ്റ്റാർട്ടപ്പ് കമ്പനിയായ ഖെയ്തി
 
🟥 ‘പരിസ്ഥിതി സംരക്ഷണവും പുനരുജ്ജീവനവും‘ എന്ന വിഭാഗത്തിലാണ് ഖെയ്തിക്ക് അവാർഡ്. പുരസ്കാരം ഏർപ്പെടുത്തിയത് ആരാണ് ?
ബ്രിട്ടണിലെ വില്യം രാജകുമാരൻ (10ലക്ഷം £ ~= 10 കോടി ₹)
 
🟥 ഖെയ്തി യുടെ സഹസ്ഥാപകനും സിഇഒയും ആരാണ് ?
കൗഷിക് കപ്പഗണ്ഡലു
 
🟥 Wearables ടെക്‌നോളജി കമ്പനിയായ NOISE അതിന്റെ സ്മാർട്ട് വാച്ച് ശ്രേണിയുടെ പുതിയ ബ്രാൻഡ് അംബാസഡർ ?
വിരാട് കോഹ്‌ലി 
 
🟥 ഫുട്ബോളിൽ ബ്രസീലിനെ തോൽപ്പിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യം ?
കാമറൂൺ
 
🟥 അർജന്റീനയ്ക്കായി ഏറ്റവും കൂടുതൽ ലോകകപ്പ് ഗോളുകൾ നേടിയവരിൽ ഡീഗോ മറഡോണയെ മറികടന്ന് രണ്ടാമത് എത്തിയത് ?
ലയണൽ മെസ്സി
 ( 1. ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട 10 ഗോൾ
2. ലയണൽ മെസ്സി 9 ഗോൾ
3. ഡീഗോ മറഡോണ 8 ഗോൾ)
 
 
    
 
 
 
 
 
 
 

 

 

 
 

LATEST JOBS    HOME   SCERT QUIZ

5 1 vote
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x