FREE PSC TALKZ

NOVEMBER 30: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

 
 
 
 
🟥 2022 ലെ കേരള ബാംബൂ ഫെസ്റ്റിന് വേദിയായ നഗരം ?
കൊച്ചി 
 
🟥 കേരളത്തിലെ സ്റ്റാർട്ടപ്പുകളെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ കേരള സ്റ്റാർട്ടപ് മിഷൻ സംഘടിപ്പിക്കുന്ന ഹഡിൽ ഗ്ലോബൽ സംഗമം നടക്കുന്നത് ?
2022 ഡിസംബർ 15,16 (കോവളം, തിരുവനന്തപുരം)
 
🟥 എല്ലാ വീടുകളിലും പൈപ്പ് ലൈൻ വഴി ഗ്യാസ് എത്തിക്കുന്ന പദ്ധതി ആരംഭിച്ചത് ?
വെട്ടുകാട്, തിരുവനന്തപുരം (പദ്ധതിയുടെ പേര്:: സിറ്റി ഗ്യാസ് പദ്ധതി)
 
🟥 വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണാർത്ഥം കോഴിക്കോട് നിർമ്മിച്ച സംസ്ഥാനത്തെ ആദ്യത്തെ സാഹിത്യ പാർക്ക് ?
ഫാം റോക്ക് ഗാർഡൻ 
 
🟥 എല്ലാ ജില്ലകളിലും റിലയൻസ് ജിയോ 5G ലഭിക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം ?
ഗുജറാത്ത് 
 
🟥 2022-ലെ കുവെമ്പു രാഷ്ട്രീയ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട തമിഴ് എഴുത്തുകാരൻ ?
ഇമയം (വി. അണ്ണാമലൈ)
 ♦️അന്തരിച്ച കന്നഡ എഴുത്തുകാരനായ കുവെമ്പുവിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയതാണ് ഈ അവാർഡ്. 
 
🟥 കുവെമ്പുവിന്റെ 118-ാം ജന്മദിന വാർഷികമായ എന്നാണ് ഇമയത്തിന് പുരസ്‌കാരം സമ്മാനിക്കുക ?
ഡിസംബർ 29
 ♦️അഞ്ച് ലക്ഷം ₹യും വെള്ളി മെഡലും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
 
🟥 കേന്ദ്ര സർക്കാർ 2022 നവംബറിൽ Essential Medical list ൽ ഉൾപ്പെടുത്തിയത് ?
കൊറോണറി സ്റ്റെന്റ്
 
🟥 വ്യക്തികൾക്ക് തമ്മിൽ ഇടപാടുകൾ നടത്താൻ കഴിയുന്നതും റിസർവ് ബാങ്ക് പുറത്തിറക്കുന്നതുമായ പുതിയ ഡിജിറ്റൽ കറൻസി ?
ഡിജിറ്റൽ രൂപ
 
🟥 ചില്ലറ ഇടപാടുകൾക്കായുള്ള റിസർവ് ബാങ്കിന്റെ റീട്ടെയിൽ ഡിജിറ്റൽ രൂപ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കുന്നത് ?
ഡിസംബർ 1, 2022
 
🟥 ആദ്യ ഘട്ടത്തിൽ ഡിജിറ്റൽ രൂപ ലഭിക്കുക ഏതെല്ലാം നഗരങ്ങളിലാണ് ?
മുംബൈ, ന്യൂഡൽഹി, ബെംഗളൂരു, ഭുവനേശ്വർ
 
🟥 ആദ്യ ഘട്ടത്തിൽ ഡിജിറ്റൽ രൂപ വിതരണ ചുമതലയുള്ള ബാങ്കുകൾ ?
SBI, ICICI, Yes Bank, IDFC FIRST Bank
 
🟥 മുൻ ഐഎസ്ആർഒ ചെയർമാൻ കെ രാധാകൃഷ്ണന്റെ മൈ ഒഡീസി എന്ന പുസ്തകത്തെ ആസ്പദമാക്കി നിർമ്മിച്ച ഏത് സിനിമയാണ് IFFI യുടെ ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിച്ചത് ?
യാനം
 
🟥 ആദിമ പ്രപഞ്ചത്തെ കുറിച്ച് വിവരങ്ങൾ നൽകാൻ ഇന്ത്യയുടെ തദ്ദേശ റേഡിയോ ടെലിസ്കോപ്പ് ?
സരസ്
 
🟥 പുതിയ 2 ജില്ലകൾ കൂടി നിലവിൽ വരുന്നതോടെ പശ്ചിമ ബംഗാളിൽ ആകെ എത്ര ജില്ലകൾ ?
25 (പുതിയ ജില്ലകൾ :: സുന്ദർബൻസ്, ബസിർഹട്ട്)
 
🟥 രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് ലോഞ്ച് പാഡ് (വിക്ഷേപണത്തറ) ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽ സ്ഥാപിച്ചത് ?
അഗ്നികുൽ കോസ്മോസ് (ആസ്ഥാനം: ചെന്നൈ)
 
🟥 ഡോ. ബി. ആർ. അംബേദ്കറുടെ 125 അടി പ്രതിമ നിർമ്മിക്കുന്നത് ?
ഹൈദരാബാദ് 
 
🟥 തമിഴ്‌നാട്ടിലെ പേരാമ്പലൂർ ജില്ലയിലെ എരയൂരിൽ സിപ്‌കോട്ട് ഇൻഡസ്ട്രിയൽ പാർക്ക് ഉദ്ഘാടനം ചെയ്തത് ?
മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ
 
🟥 മെറിയം വെബ്സ്റ്റർ നിഘണ്ടു 2022 ലെ വേഡ് ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തത് ?
Gaslighting 
  ♦️ Meaning:: The act or practice of grossly misleading someone, especially for one’s own advantage.
 
🟥 പെറുവിന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റത് ?
ബെറ്റ്സി ചവസ്
 
🟥 2022 നവംബറിൽ പൊട്ടിത്തെറിച്ച ഹവായിയിലെ സജീവ അഗ്നിപർവ്വതം ?
മൗന ലോവ ( Mauna Loa) 
 
🟥 സ്റ്റാർ യൂണിയൻ ദായി-ചി ലൈഫ് ഇൻഷുറൻസ് കമ്പനി (എസ്.യു.ഡി.ലൈഫ്) യുടെ ബ്രാൻഡ് അംബാസഡറായി നിയമിതനായ മലയാളി ബാഡ്മിന്റൺ താരം ?
എച്ച്.എസ്. പ്രണോയ്
 
🟥 പൊതുമേഖലാ ബാങ്കുകളായ ബാങ്ക് ഓഫ് ഇന്ത്യയും യൂണിയൻ ബാങ്കും ജാപ്പനീസ് കമ്പനിയായ ദായി-ചി ലൈഫുമായി ചേർന്ന് രൂപം നൽകിയ സംയുക്ത സംരംഭം ?
എസ്.യു.ഡി.ലൈഫ്
 
 
 
    
 

 

 

 
 

LATEST JOBS    HOME   SCERT QUIZ

5 1 vote
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x