FREE PSC TALKZ

NOVEMBER 03: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

 
 
 
 
🟥 ആത്മവിശ്വാസം എന്ന പേരിൽ ആത്മകഥ രചിച്ചത് ?
ടി. എസ്. കല്യാണരാമൻ 
 
🟥 ഡോ. പി. പൽപ്പു ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം നേടിയത് ?
ഡോ. കെ. പി. ഹരിദാസ്
 
🟥 കേരളത്തിൽ ആരംഭിക്കുന്ന ഡിജിറ്റൽ ഭൂസർവ്വേക്കായി റവന്യൂ വകുപ്പ് ആരംഭിച്ച പോർട്ടൽ ?
എന്റെ ഭൂമി 
 
🟥 വെള്ളൂർ കേരള പേപ്പർ പ്രോഡക്റ്റ് ലിമിറ്റഡ്(KPPL) വാണിജ്യ അടിസ്ഥാനത്തിൽ ഉൽപാദനം ആരംഭിച്ചത് ?
2022 നവംബർ 1 
 
🟥 ഈസ് ഓഫ് ഡൂയിങ് ബിസിനസിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ കെട്ടിടങ്ങൾക്കും എത്ര അക്ക സവിശേഷ തിരിച്ചറിയൽ നമ്പർ ആണ് നൽകുക ?
14 
 
🟥 ബാർ അസോസിയേഷൻ ഏർപ്പെടുത്തിയ തകഴി ശിവശങ്കരപ്പിള്ള പുരസ്കാരം(30,000 ₹, പ്രശസ്തിപത്രവും) ലഭിച്ച അഭിഭാഷകൻ ?
ടി. പി. രാമചന്ദ്രൻ (നോവൽ:: ചേറൂമ്പ് അംശം ദേശം)
 
🟥 ഭരണ, പ്രതിപക്ഷ യുവജന സംഘടനകൾ പ്രതിഷേധവുമായെത്തിയതോടെ മന്ത്രിസഭ മരവിപ്പിച്ച തീരുമാനം ?
പൊതുമേഖലാസ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി ഏകീകരിക്കാനുളള തീരുമാനം 
 
🟥 വൃക്കസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലിരിക്കെ 2022 നവംബർ 2 ന് അന്തരിച്ച പ്രശസ്ത നോവലിസ്റ്റും കവിയുമായ വ്യക്തി ?
ടി. പി. രാജീവൻ (63)
 
🟥 വനിതകളുടെ അവകാശങ്ങൾക്കും ശാക്തീകരണത്തിനുമായി ജീവിതം സമർപ്പിച്ച ഗാന്ധിയൻ അന്തരിച്ചു. പേര് ?
ഇളാ ബെൻ ഭട്ട് (ഇള ഭട്ട്) (89)
  ♦️പദ്മശ്രീ, പദ്മഭൂഷൺ, മഗ്സസേ പുരസ്കാരം, റൈറ്റ് ലൈവ്ലി ഹുഡ് ബഹുമതി, ഇന്ദിരാഗാന്ധി സമാധാന സമ്മാനം തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
 
🟥 ഏറ്റവും വലിയ വനിതാ സഹകരണസംഘങ്ങളിലൊന്നായ സെൽഫ് എംപ്ലോയ്ഡ് വിമെൻസ് അസോസിയേഷന്റെ (സേവ) സ്ഥാപക ?
ഇള ഭട്ട് 
 
🟥 ഇന്ത്യയുടെ 53-ാമത്തെ കടുവാ സങ്കേതമായി അടുത്തിടെ പ്രഖ്യാപിച്ചത് ?
റാണിപൂർ കടുവാ സങ്കേതം, ഉത്തർപ്രദേശ് 
 
🟥 വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യ മത്സ്യ മ്യൂസിയം ആരംഭിച്ച സംസ്ഥാനം ?
അരുണാചൽ പ്രദേശ് 
 
🟥 മുൻ ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ ഉൾപ്പെടെ 67 വ്യക്തികൾക്ക് രാജ്യോത്സവ അവാർഡ് നൽകിയ സംസ്ഥാനം ?
കർണാടക (ഒരു ലക്ഷം ₹, സ്വർണമെഡലും പ്രശസ്തിപത്രവും)
 
🟥 മുൻ യുഎസ് സെനറ്റർ എഡ്വേർഡ് എം കെന്നഡിക്ക് മരണാനന്തര ബഹുമതിയായ ‘ഫ്രണ്ട്സ് ഓഫ് ലിബറേഷൻ വാർ’ ബഹുമതി നൽകി ആദരിച്ച രാജ്യം ?
ബംഗ്ലാദേശ് 
 
🟥 ‘ഇന്ത്യ കെം 2022′(India Chem 2022) കോൺഫറൻസിന്റെ ആതിഥേയ നഗരം ?
ന്യൂഡൽഹി 
 
🟥 അടുത്തിടെ വാട്ട്‌സ്ആപ്പ് ചാറ്റ്ബോട്ട് അടിസ്ഥാനമാക്കിയുള്ള ക്യുആർ ടിക്കറ്റിംഗ് സേവനം ആരംഭിച്ച മെട്രോ റെയിൽ ഏതാണ് ?
ബെംഗളൂരു നമ്മ മെട്രോ 
 
🟥 അമേരിക്കയും ദക്ഷിണ കൊറിയയും തമ്മിലുളള സംയുക്ത സൈനിക അഭ്യാസം ?
വിജിലന്റ് സ്റ്റോം
 
🟥 അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ട്വന്റി 20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയ ഇന്ത്യൻ ബാറ്റർ ?
സൂര്യ കുമാർ യാദവ് (2. മുഹമ്മദ് റിസ്വാൻ, പാകിസ്താൻ; 3.ഡെവൺ കോൺവേ, ന്യൂസിലൻഡ്)
 
🟥 ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസെടുക്കുന്ന താരമെന്ന റെക്കോഡ് നേടിയത് ?
വിരാട് കോഹ്‌ലി -നിലവിൽ 1065 റൺസ് (മറികടന്നത് ശ്രീലങ്കയുടെ മഹേല ജയവർധനെയെ)
 
🟥 ഖത്തർ ലോകകപ്പിനുശേഷം പേരു മാറ്റുന്ന ടീം ?
വെയ്ൽസ് (പുതിയ പേര്:: സിംറു)
 
🟥 ഓപ്പറേഷൻ വേൾഡ് കപ്പ് ഷീൽഡ് എന്ന പേരിലുള്ള സൈനിക സുരക്ഷാ പദ്ധതിയിൽ ഖത്തറിന് ഏറ്റവും വലിയ സൈനികസഹായം നൽകുന്ന രാജ്യം ?
തുർക്കിയ
 
 
    

 

 
 

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x