FREE PSC TALKZ

NOVEMBER 02: 2022 Kerala PSC Current Affairs

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Daily Current Affairs

 
 
 
 
🟥 ‘India Water week’ ന്റെ ഏഴാമത്തെ പതിപ്പ് ഉദ്ഘാടനം ചെയ്തത് ?
ദ്രൗപദി മുർമു ,2022 നവംബർ 1 ന് ഗ്രേറ്റർ നോയിഡയിൽ
 
🟥 India Water week’ ന്റെ ഈ വർഷത്തെ പ്രമേയം ?
“Water Security for Sustainable Development and Equity”
 
🟥 ഡിസംബർ 11 ‘ഭാരതീയ ഭാഷാ ഉത്സവം’ ആയി ആചരിക്കുമെന്ന് പ്രസ്താവിച്ചത് ?
യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ
 
🟥 പ്രധാനമന്ത്രി നരേന്ദ്ര മോദി ഏത് സംസ്ഥാനത്താണ് ‘ഓയോ ഏകതാ ഹൗസ്ബോട്ട്’ ഉദ്ഘാടനം ചെയ്തത് ?
ഗുജറാത്ത് 
 
🟥 ദേശീയ ഐക്യദിനത്തോടനുബന്ധിച്ച് (ഒക്‌ടോബർ 31) ഹരിത് ആയ്‌കാർ സംരംഭം ആരംഭിച്ചത് ?
സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT)
 
🟥 ആരംഭിച്ച് നാല് വർഷത്തിന് ശേഷം ഏത് കമ്പനിയാണ് ഇന്ത്യയിലെ സാമ്പത്തിക സേവന ബിസിനസ്സ് അടച്ചുപൂട്ടിയത് ?
ഷവോമി (Xiaomi)
 
🟥 ബ്രിട്ടന്റെ പുതിയ ഡെപ്യൂട്ടി പ്രൈം മിനിസ്റ്റർ ആയി നിയമിതനായത് ?
ഡൊമിനിക് റാബ്
 
🟥 അടുത്തിടെ Plain Language Act പാസാക്കിയ രാജ്യം ?
ന്യൂസിലൻഡ്
 
🟥 First Global Police Metaverse ആരംഭിച്ച സംഘടന ?
ഇന്റർപോൾ
 
🟥 ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ എന്നറിയപ്പെടുന്ന ഇന്ത്യൻ വ്യവസായി 2022 ഒക്ടോബർ 31ന് അന്തരിച്ചു. പേര് ?
ജംഷദ് ജെ ഇറാനി (85)
 ♦️ടാറ്റ സൺസിന്റെ മുൻ ഡയറക്ടറും ടാറ്റ സ്റ്റീൽ മാനേജിംഗ് ഡയറക്ടറും ആയി പ്രവർത്തിച്ചു.
 
🟥 യു.എൻ. ഭീകര വിരുദ്ധ നീധിയിലേക്ക് 5 ലക്ഷം ഡോളർ സംഭാവന നൽകുമെന്ന് പ്രഖ്യാപിച്ച രാജ്യം ?
ഇന്ത്യ 
 
🟥 ഒക്ടോബറിൽ രാജ്യത്തെ ചരക്ക്-സേവനനികുതി (ജി.എസ്.ടി.) വരുമാനം ?
1.51 ലക്ഷം കോടി
 ♦️തുടർച്ചയായ എട്ടാം മാസമാണ് 1.4 ലക്ഷം കോടി രൂപയ്ക്കുമുകളിൽ വരുന്നത്.
 
🟥 നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കണക്കു പ്രകാരം രാജ്യത്തെ യുപിഐ ഇടപാടുകളുടെ എണ്ണം ?
700 കോടി 
 
🟥 ഏതെല്ലാം രാജ്യങ്ങളിൽ നിന്നും വന്ന് ഗുജറാത്തിൽ താമസിക്കുന്ന മുസ്ലിം ഇതര ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകാൻ ആഭ്യന്തരമന്ത്രാലയം നടപടി തുടങ്ങിയത് ?
പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ
 
🟥 ട്വിറ്റർ നടത്തിപ്പിനുള്ള ഇലോൺ മസ്കിന്റെ പുതിയ ടീമിൽ ഉള്ള ഇന്ത്യൻ വംശജനായ അമേരിക്കൻ സാങ്കേതികവിദഗ്ധൻ ?
ശ്രീറാം കൃഷ്ണൻ
 
🟥 സ്പെയിനിൽ നടന്ന ലോക ബാഡ്മിന്റൻ ജൂനിയർ ചാംപ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം ?
ശങ്കർ മുത്തു സ്വാമി
 
🟥 ലോക ബാഡ്മിന്റൻ ജൂനിയർ ചാംപ്യൻഷിപ്പിൽ വെള്ളി നേടുന്ന എത്രാമത്തെ ഇന്ത്യൻ താരമാണ് ശങ്കർ മുത്തു സ്വാമി ?
4
 
🟥 ഫ്രഞ്ച് ഓപ്പൺ ഡബിൾസിൽ ചാമ്പ്യൻമാരായ സാത്വിക്-ചിരാഗ് സഖ്യത്തിനും ലോക ജുനിയർ ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയ ശങ്കർ മുത്തു സ്വാമിക്കും 5 ലക്ഷം ₹ ക്യാഷ് അവാർഡ് പ്രഖ്യാപിച്ചത് ?
ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യ 
 
🟥 39 വർഷത്തെ ചരിത്രത്തിൽ ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൺ പുരുഷ ഡബിൾസ് ചാമ്പ്യൻമാരാകുന്ന ആദ്യ ഇന്ത്യൻ ജോഡി ?
സാത്വിക് – ചിരാഗ് സഖ്യം
 
🟥 അബുദാബി ടി 10 ക്രിക്കറ്റ് ലീഗിൽ ഡെക്കാൺ ഗ്ലാഡിയേറ്റേഴ്സിനുവേണ്ടി കളിക്കുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ?
സുരേഷ് റെയ്ന
 
🟥 കലാനിരൂപകൻ, കലാചരിത്രകാരൻ, ഗ്രന്ഥകാരൻ, അധ്യാപകൻ, പ്രഭാഷകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി 2022 നവംബർ 1 ന് അന്തരിച്ചു. പേര് ?
പ്രൊഫ. വിജയകുമാർ മേനോൻ (76)
 
🟥 ഏത് സ്ഥാപനത്തിൽ ആണ് ജീവനക്കാർ ഉപഭോക്താക്കളോട് സൗമ്യമായും വിനയത്തോടെയും പെരുമാറണമെന്നും കൂപ്പുകൈകളോടെ നമസ്കാരം ചൊല്ലി വരവേൽക്കണമെന്നും നിർദേശിച്ചത് ?
സപ്ലൈകോ 
 
🟥 സമഗ്രസംഭാവനകൾ പരിഗണിച്ച് 2022 ലെ എഴുത്തച്ഛൻ പുരസ്കാരത്തിന് അർഹനായത് ?
സേതു (അഞ്ചുലക്ഷം ₹, ശില്പവും പ്രശസ്തിപത്രവും)
 
 
    

 

 
 

LATEST JOBS    HOME   SCERT QUIZ

0 0 votes
Article Rating
error: Content is protected !!
0
Would love your thoughts, please comment.x
()
x