FREE PSC TALKZ

Devaswom board LD Mock Test 4

Kerala Dewaswom Board LDC Mock Test

Kerala Dewaswom Board LDC Mock Test


Kerala Dewaswom Board LDC Mock Test 4

ദേവസ്വം ബോർഡ് LD Special Topic



SCERT     MOCK  TEST

NCERT    MOCK T EST



31 ) കൈപ്പത്തി പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക ക്ഷേത്രം ?

കല്ലേക്കുളങ്ങര ഏമൂർ ഭഗവതി ക്ഷേത്രം.(പാലക്കാട്)


32 ) കേരളത്തിൽ ബ്രഹ്മാവിന്റെ ഏക ക്ഷേത്രം എവിടെയാണ്?

മണ്ണിൽ തൃക്കോവിൽ ക്ഷേത്രം.(തവനൂർ -മലപ്പുറം) 


33 ) ദ്ധ്വാദശനാമ പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക ക്ഷേത്രം ?

ആനന്ദപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രം. (തൃശ്ശൂർ)


34 ) ചമ്രം പടിഞ്ഞിരിക്കുന്ന വിഷ്ണുവിനെ പ്രതിഷ്ഠിച്ച ക്ഷേത്രം ?

പെരുംകുളങ്ങര മഹാവിഷ്ണു ക്ഷേത്രം. (പാലക്കാട് )  

35 ) ഗരുഡനെ പൂജിക്കുന്ന അപൂർവ്വ ക്ഷേത്രം?

ഗരുഡൻകാവ് (മലപ്പുറം)


36 ) ഏതു ക്ഷേത്രത്തിലാണ് സ്ത്രീ ഭാവത്തിൽ വിനായകി എന്നപേരിൽ ഗണപതിപ്രതിഷ്ഠയുള്ളത്?

ശുചീന്ദ്രം.


37 ) വാമനമൂർത്തി പ്രതിഷ്ഠയുള്ള ക്ഷേത്രം?

തൃക്കാക്കര വാമനക്ഷേത്രം.( എറണാകുളം)


38 ) ബ്രഹ്മരാക്ഷസൻ പ്രതിഷ്ഠയുള്ള ക്ഷേത്രം?

ആലുക്കൽ ക്ഷേത്രം (തൃശ്ശൂർ – പൂക്കോട്)


39 ) കേരളത്തിൽ വൈശ്രവണ പ്രതിഷ്ഠയുള്ള ഒരു അപൂർവ്വ ക്ഷേത്രം?

വൈശ്രവണത്ത് ക്ഷേത്രം (വെട്ടംപള്ളിപ്പുറം – മലപ്പുറം)


40 ) അയിലേഷി (യക്ഷി) പ്രതിഷ്ഠയുള്ള ക്ഷേത്രം?

പഴയ പശ്ചിമക്ഷേത്രം (കോരുത്തോട്- കോട്ടയം)


41  ) വരുണ പ്രതിഷ്ഠയുള്ള ക്ഷേത്രം?

ധരിയസ്ഥാൻ ക്ഷേത്രം (മട്ടാഞ്ചേരി- എറണാകുളം) 


42 ) ത്രയംബകേശ്വരൻ എന്നു പേരുള്ള കേരളത്തിലെ ഒരു അപൂർവ്വ ക്ഷേത്രം?

തൃക്കണാട് ത്രയംബകേശ്വര ക്ഷേത്രം (കാസർകോഡ് )  


43 ) കേരളത്തിൽ എവിടെയാണ് അർജ്ജുന പുത്രനായ ഇരാവന് ക്ഷേത്രമുള്ളത്?

കൂത്താണ്ഡമന്ദം ക്ഷേത്രം (പനങ്ങാട്ടിരി- പാലക്കാട്)


44 ) സപ്തമാതൃക്കളോടൊപ്പം വീരഭദ്രനെ പ്രതിഷ്ഠിച്ച പ്രത്യേകതയുള്ള ക്ഷേത്രം?

ആമേട ക്ഷേത്രം (തൃപ്പൂണിത്തുറ – എറണാകുളം)  



45 ) ക്ഷേത്രം എന്ന പദത്തിൻറെ അർത്ഥം എന്താണ് ?  

ദുഃഖത്തിൽ നിന്നും രക്ഷിക്കുന്നത് 


46 )  ക്ഷേത്ര സങ്കല്പം എന്നത് ഏത് ശാസ്ത്രത്തെ ആണ് അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്?

തന്ത്ര ശാസ്ത്രത്തെ


47 ) തന്ത്രസമ്മുച്ചത്തിൻറെ രചയിതാവ് ആര്?

ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് 


48 ) തന്ത്ര സമുച്ചയത്തിലെ അധ്യായങ്ങൾക്ക് പറയുന്ന പേര്?

പടലങ്ങൾ


49 ) തന്ത്ര സമുച്ചയത്തിലെ ശ്ലോക സംഖ്യ എത്ര?

2896



50 ) ശിവപാർവ്വതി സംവാദരൂപേണ ദത്താത്രേയമുനി രചിച്ചിട്ടുള്ള ശാസ്ത്രശാഖ ഏത്?

തന്ത്രശാസ്ത്രം


51 ) ശിവൻ പാർവതിക്ക് ഉപദേശിച്ചു കൊടുത്ത തന്ത്രം ഏത് പേരിൽ അറിയപ്പെടുന്നു?

ആഗമ ശാസ്ത്രം


52 ) പാർവ്വതി ശിവന് പറഞ്ഞുകൊടുത്ത തന്ത്രം ഏത് പേരിൽ അറിയപ്പെടുന്നു?

നിഗമ ശാസ്ത്രം 


53 ) സുപ്രസിദ്ധ ക്ഷേത്ര ശില്പ ഗ്രന്ഥം വിശ്വകർമ്മ്യം ഈ ശരീരം തന്നെയാണ് ക്ഷേത്രം എന്നു പറയുന്ന ഗ്രന്ഥമേത് ?

ഭഗവത്ഗീത 



54 ) താന്ത്രിക വിധിപ്രകാരം ഭൂമിയിൽ ഏറ്റവും അധികം സാന്നിധ്യമുള്ള ദേവതമാർ ഏത്?

ഗണപതി, ഭദ്രകാളി


55 ) ഏത് ശാസ്ത്രത്തെ അടിസ്ഥാനമാക്കിയാണ് ശില്പികൾ ക്ഷേത്ര വിഗ്രഹം നിർമിക്കുന്നത്?

സ്ഥാപത്യശാസ്ത്രം 


56 ) വിഗ്രഹങ്ങളെ മൂന്നായി തിരിച്ച് അതിൽ അവയ്ക്ക് പറയുന്ന പേരുകൾ ഉണ്ട്?

അചലം, ചലം ,ചലാചലം


57 ) ക്ഷേത്രത്തിൽ സ്ഥിരപ്രതിഷ്ഠ ചെയ്യുന്ന മൂല വിഗ്രഹങ്ങൾക്ക് പറയുന്ന പേര് എന്ത്?

അചല ബിംബങ്ങൾ



58 ) എടുത്തു മാറ്റാവുന്ന ലോഹ ബിംബങ്ങൾ ഏത് വിഭാഗത്തിൽ പെടുന്നു?

ചലം എന്ന വിഭാഗത്തിൽ


59 പ്രതിഷ്ഠാ വിഗ്രഹം തന്നെ അർച്ചനയ്ക്ക് ഉപയോഗിക്കുമ്പോൾ പറയുന്ന പേര് എന്ത്?

ചലാചലം


60 ) ബിംബ നിർമ്മാണത്തിന് സ്വീകാര്യമായ മരങ്ങൾ ഏത്?

പ്ലാവ് ,ചന്ദനം ,ദേവദാരു ,ശമീ


 

error: Content is protected !!