FREE PSC TALKZ

Kerala Dewaswom Board LDC Mock Test

Kerala Dewaswom Board LDC Mock Test

Kerala Dewaswom Board LDC Mock Test


Kerala Dewaswom Board LDC Mock Test

ദേവസ്വം ബോർഡ് LD Special Topic



SCERT     MOCK  TEST

NCERT    MOCK T EST



1  ) രുദ്രാഭിഷേകം പതിവില്ലാത്ത ശിവക്ഷേത്രം ഏത്?

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം (കണ്ണൂർ)


2  ) ഭസ്മാഭിഷേകം പാടില്ലെന്ന്‌ വിലക്കുള്ള സുബ്രഹ്മണ്യക്ഷേത്രം ഏത്?

പരിഹാരപുരം സുബ്രഹ്മണ്യക്ഷേത്രം (കോഴിക്കോട് – രാമനാട്ടുകര) 



3  ) ശിവന് അഭിഷേകമില്ലാത്ത ക്ഷേത്രം ഏത്?

തിരുവാലൂർ ശിവക്ഷേത്രം (എറണാകുളം)


4  ) തിരുവാലൂർ ശിവക്ഷേത്രത്തിൽ ധാര നടത്തുവാൻ പാടില്ലെന്ന്പ റയുന്നതെന്തുകൊണ്ട്??

അഗ്നിതത്വ ലിംഗപ്രതിഷ്ഠയായതിനാൽ 



5   ) തിരുവാലൂർ ശിവക്ഷേത്രത്തിലെ ധാര വഴിപാട് ഏത് ക്ഷേത്രത്തിലാണ് നടത്തുക?

ഇരവിപുരം ശിവക്ഷേത്രത്തിൽ (എറണാകുളം)



6  ) വഴിപാടുകളിൽ രക്തപുഷ്പാഞ്ചലിയും, കുങ്കുമാർച്ചനയും ഇല്ലാത്ത ദേവീ ക്ഷേത്രം ഏത്?

കല്ലേകുളങ്ങര ഏമൂർ ഭഗവതി ക്ഷേത്രം (പാലക്കാട്) 



7  ) പ്രദോഷത്തിന് പ്രത്യേക പ്രാധാന്യമില്ലാത്ത ശിവക്ഷേത്രം ഏത്?

തളിപ്പറമ്പ്‌ രാജരാജേശ്വര ക്ഷേത്രം (കണ്ണൂർ) 



8  ) വൈകുന്നേരം ദീപാരാധന, അത്താഴപൂജ തുടങ്ങിയവ പതിവില്ലാത്ത ക്ഷേത്രം ഏത്?

വെട്ടിക്കോട്ട് നാഗരാജസ്വാമി ക്ഷേത്രം (ആലപ്പുഴ)  



9  ) ഏത് ശിവക്ഷേത്രത്തിലാണ് തിങ്കളാഴ്ചക്ക് പകരം ബുധനാഴ്ച പുണ്യദിവസമായി കരുതപ്പെടുന്നത്.?

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം (കണ്ണൂർ) 



10 ) കൂവളം പൂജയ്ക്ക് എടുക്കാത്ത ശിവക്ഷേത്രം ഏത്?

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം (കണ്ണൂർ) 


11 ) അത്താഴപൂജ കഴിഞ്ഞ് ദീപാരാധന നടത്തുന്ന ക്ഷേത്രം ഏത്?

തിരുവാർപ്പ് ശ്രീകൃഷ്ണക്ഷേത്രം (കോട്ടയം)


12 ) രുദ്രാഭിഷേകം പ്രധാന വഴിപാടായി നടത്തുന്ന ക്ഷേത്രം ഏത്?

മല്ലികാർജ്ജുന ക്ഷേത്രം (കാസർകോഡ്) 


13  ) ചൂല് നേർച്ച പ്രത്യേക വഴിപാടായി നടത്തുന്ന ക്ഷേത്രം ഏത്?

നോർത്ത് പറവൂർ കാളിക്കുളങ്ങര ക്ഷേത്രം (എറണാകുളം)



1 4 ) താമരമാല പ്രത്യേക വഴിപാടായി നടത്തുന്ന ക്ഷേത്രം ഏത്?

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം (തൃശ്ശൂർ)


1 5 ) കൃഷ്ണനാട്ടം പ്രത്യേക വഴിപാടായി നടത്തുന്ന ക്ഷേത്രം ഏത്?

ഗുരുവായൂർ ക്ഷേത്രം (തൃശ്ശൂർ)


1 6 ) ആറ്റുവേല നടത്തുന്ന ക്ഷേത്രം ഏത്?

വടയാർ ഇളങ്കാവു ദേവീക്ഷേത്രം (കോട്ടയം)


1 7 ) പന്ത്രണ്ട് വർഷം കൂടുമ്പോൾ പള്ളിപ്പാന നടത്തുന്ന ക്ഷേത്രം ഏത്?

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം (ആലപ്പുഴ)


1 8 ) മുലപ്പാൽ വർദ്ധനവിന് വേണ്ടി അമ്മമാർ ഏത് ക്ഷേത്ര കൊടിമരച്ചുവട്ടിലാണ് മഞ്ചാടിക്കുരു സമർപ്പിക്കുന്നത്?

ആറന്മുള പാർത്ഥസാരഥി ക്ഷേത്രം (പത്തനംതിട്ട )


1 9 ) മുടി  വളരാനാണെന്ന വിശ്വാസത്തിൽ ചൂലു വഴിപാടായി നടത്തുന്ന ക്ഷേത്രം?

കല്ലിൽ ഭഗവതി ക്ഷേത്രം (എറണാംകുളം)


20 ) കണ്ണു രോഗവും ത്വക് രോഗവും മാറുവാൻ ആദിത്യ പൂജ നടത്തി രക്തചന്ദനമുട്ടികൾ നടയിൽ വെക്കുന്ന ക്ഷേത്രം ?

ആദിത്യപുരം സൂര്യ ക്ഷേത്രം (കോട്ടയം)


21 ) ആയുർ വർദ്ധനവിന് എള്ള് തുലാഭാരം വഴിപാടായി നടത്തുന്ന ക്ഷേത്രം?

കിള്ളിക്കുറിശ്ശിമംഗലം ശിവക്ഷേത്രം
(പാലക്കാട് -തിരുവില്ലാമല )


22 ) മനോരോഗ നിവാരണത്തിന് ക്ഷീരധാര നടത്തുന്നത് ഏത് ക്ഷേത്രത്തിലാണ്?

തൃച്ചാറ്റ്കുളം മഹാദേവ ക്ഷേത്രം (ആലപ്പുഴ)


23 ) സന്താനസൗഭാഗ്യത്തിന് അപ്പവും,നെയ്പ്പായസവും വഴിപാട് കഴിക്കുന്ന ക്ഷേത്രം?

പുൽപ്പള്ളി സീതാദേവി ക്ഷേത്രം (വയനാട് )


23 ) ശനിദോഷത്തിന് നവഗ്രഹജപം വഴിപാടായി നടത്തുന്ന ക്ഷേത്രം?

കീഴൂർധർമ്മശാസ്താ ക്ഷേത്രം (കാസർകോട്)


24 ) മംഗല്യഭാഗ്യത്തിനും, സന്താനലബ്ധിക്കും അടപ്രഥമൻ നേദ്യമുള്ള ക്ഷേത്രം?

വൈത്തൂർ കാലിയാർ ക്ഷേത്രം (കണ്ണൂർ – ഉളിക്കൽ )


25 ) തടസ്സങ്ങൾ നീങ്ങാൻ മുട്ടറുക്കക്കലിന് പേരുകേട്ട പ്രധാന ക്ഷേത്രം?

കാടാമ്പുഴ ഭഗവതി ക്ഷേത്രം (മലപ്പുറം)


26 ) ശ്വാസംമുട്ടിന് കയറ് തുലാഭാരം പ്രധാന വഴിപാടായി നടത്തുന്ന ക്ഷേത്രം ?

തൃക്കൂർ മഹാദേവ ക്ഷേത്രം (തൃശ്ശൂർ)


27 ) കൂവപ്പായസം നേദ്യമുള്ള ക്ഷേത്രം?

തുറയിൽ ഭഗവതി ക്ഷേത്രം (കോഴിക്കോട്-കാരന്തൂർ)


28 ) ഉണ്ണിയപ്പം വഴിപാടിന് പ്രസിദ്ധിയാർജ്ജിച്ച ക്ഷേത്രം ?

കൊട്ടാരക്കര ഗണപതി ക്ഷേത്രം (കൊല്ലം) 


29 ) അപൂർവ്വമായി മാത്രം കാണപ്പെടുന്ന വലതുകാൽ മടക്കിയിരിക്കുന്ന ഗണപതി പ്രതിഷ്ഠയുള്ള ഒരു ക്ഷേത്രം ?

പഴവങ്ങാടി ഗണപതി ക്ഷേത്രം (തിരുവനന്തപുരം)


30 ) ദക്ഷിണേന്ത്യയിലെ ഏക ദുര്യോധനക്ഷേത്രം ഏത്?

പോരുവഴി പെരുന്തുരുത്തിമലനട ദുര്യോധന ക്ഷേത്രം. (കൊല്ലം )


31 ) കൈപ്പത്തി പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക ക്ഷേത്രം ?

കല്ലേക്കുളങ്ങര ഏമൂർ ഭഗവതി ക്ഷേത്രം.(പാലക്കാട്)


32 ) കേരളത്തിൽ ബ്രഹ്മാവിന്റെ ഏക ക്ഷേത്രം എവിടെയാണ്?

മണ്ണിൽ തൃക്കോവിൽ ക്ഷേത്രം.(തവനൂർ -മലപ്പുറം) 


33 ) ദ്ധ്വാദശനാമ പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക ക്ഷേത്രം ?

ആനന്ദപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രം. (തൃശ്ശൂർ)


34 ) ചമ്രം പടിഞ്ഞിരിക്കുന്ന വിഷ്ണുവിനെ പ്രതിഷ്ഠിച്ച ക്ഷേത്രം ?

പെരുംകുളങ്ങര മഹാവിഷ്ണു ക്ഷേത്രം. (പാലക്കാട് )  

35 ) ഗരുഡനെ പൂജിക്കുന്ന അപൂർവ്വ ക്ഷേത്രം?

ഗരുഡൻകാവ് (മലപ്പുറം)


36 ) ഏതു ക്ഷേത്രത്തിലാണ് സ്ത്രീ ഭാവത്തിൽ വിനായകി എന്നപേരിൽ ഗണപതിപ്രതിഷ്ഠയുള്ളത്?

ശുചീന്ദ്രം.


37 ) വാമനമൂർത്തി പ്രതിഷ്ഠയുള്ള ക്ഷേത്രം?

തൃക്കാക്കര വാമനക്ഷേത്രം.( എറണാകുളം)


38 ) ബ്രഹ്മരാക്ഷസൻ പ്രതിഷ്ഠയുള്ള ക്ഷേത്രം?

ആലുക്കൽ ക്ഷേത്രം (തൃശ്ശൂർ – പൂക്കോട്)


39 ) കേരളത്തിൽ വൈശ്രവണ പ്രതിഷ്ഠയുള്ള ഒരു അപൂർവ്വ ക്ഷേത്രം?

വൈശ്രവണത്ത് ക്ഷേത്രം (വെട്ടംപള്ളിപ്പുറം – മലപ്പുറം)


40 ) അയിലേഷി (യക്ഷി) പ്രതിഷ്ഠയുള്ള ക്ഷേത്രം?

പഴയ പശ്ചിമക്ഷേത്രം (കോരുത്തോട്- കോട്ടയം)


41  ) വരുണ പ്രതിഷ്ഠയുള്ള ക്ഷേത്രം?

ധരിയസ്ഥാൻ ക്ഷേത്രം (മട്ടാഞ്ചേരി- എറണാകുളം) 


42 ) ത്രയംബകേശ്വരൻ എന്നു പേരുള്ള കേരളത്തിലെ ഒരു അപൂർവ്വ ക്ഷേത്രം?

തൃക്കണാട് ത്രയംബകേശ്വര ക്ഷേത്രം (കാസർകോഡ് )  


43 ) കേരളത്തിൽ എവിടെയാണ് അർജ്ജുന പുത്രനായ ഇരാവന് ക്ഷേത്രമുള്ളത്?

കൂത്താണ്ഡമന്ദം ക്ഷേത്രം (പനങ്ങാട്ടിരി- പാലക്കാട്)


44 ) സപ്തമാതൃക്കളോടൊപ്പം വീരഭദ്രനെ പ്രതിഷ്ഠിച്ച പ്രത്യേകതയുള്ള ക്ഷേത്രം?

ആമേട ക്ഷേത്രം (തൃപ്പൂണിത്തുറ – എറണാകുളം)  



45 ) ക്ഷേത്രം എന്ന പദത്തിൻറെ അർത്ഥം എന്താണ് ?  

ദുഃഖത്തിൽ നിന്നും രക്ഷിക്കുന്നത് 


46 )  ക്ഷേത്ര സങ്കല്പം എന്നത് ഏത് ശാസ്ത്രത്തെ ആണ് അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്?

തന്ത്ര ശാസ്ത്രത്തെ


47 ) തന്ത്രസമ്മുച്ചത്തിൻറെ രചയിതാവ് ആര്?

ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് 


48 ) തന്ത്ര സമുച്ചയത്തിലെ അധ്യായങ്ങൾക്ക് പറയുന്ന പേര്?

പടലങ്ങൾ


49 ) തന്ത്ര സമുച്ചയത്തിലെ ശ്ലോക സംഖ്യ എത്ര?

2896



50 ) ശിവപാർവ്വതി സംവാദരൂപേണ ദത്താത്രേയമുനി രചിച്ചിട്ടുള്ള ശാസ്ത്രശാഖ ഏത്?

തന്ത്രശാസ്ത്രം


51 ) ശിവൻ പാർവതിക്ക് ഉപദേശിച്ചു കൊടുത്ത തന്ത്രം ഏത് പേരിൽ അറിയപ്പെടുന്നു?

ആഗമ ശാസ്ത്രം


52 ) പാർവ്വതി ശിവന് പറഞ്ഞുകൊടുത്ത തന്ത്രം ഏത് പേരിൽ അറിയപ്പെടുന്നു?

നിഗമ ശാസ്ത്രം 


53 ) സുപ്രസിദ്ധ ക്ഷേത്ര ശില്പ ഗ്രന്ഥം വിശ്വകർമ്മ്യം ഈ ശരീരം തന്നെയാണ് ക്ഷേത്രം എന്നു പറയുന്ന ഗ്രന്ഥമേത് ?

ഭഗവത്ഗീത 



54 ) താന്ത്രിക വിധിപ്രകാരം ഭൂമിയിൽ ഏറ്റവും അധികം സാന്നിധ്യമുള്ള ദേവതമാർ ഏത്?

ഗണപതി, ഭദ്രകാളി


55 ) ഏത് ശാസ്ത്രത്തെ അടിസ്ഥാനമാക്കിയാണ് ശില്പികൾ ക്ഷേത്ര വിഗ്രഹം നിർമിക്കുന്നത്?

സ്ഥാപത്യശാസ്ത്രം 


56 ) വിഗ്രഹങ്ങളെ മൂന്നായി തിരിച്ച് അതിൽ അവയ്ക്ക് പറയുന്ന പേരുകൾ ഉണ്ട്?

അചലം, ചലം ,ചലാചലം


57 ) ക്ഷേത്രത്തിൽ സ്ഥിരപ്രതിഷ്ഠ ചെയ്യുന്ന മൂല വിഗ്രഹങ്ങൾക്ക് പറയുന്ന പേര് എന്ത്?

അചല ബിംബങ്ങൾ



58 ) എടുത്തു മാറ്റാവുന്ന ലോഹ ബിംബങ്ങൾ ഏത് വിഭാഗത്തിൽ പെടുന്നു?

ചലം എന്ന വിഭാഗത്തിൽ


59 പ്രതിഷ്ഠാ വിഗ്രഹം തന്നെ അർച്ചനയ്ക്ക് ഉപയോഗിക്കുമ്പോൾ പറയുന്ന പേര് എന്ത്?

ചലാചലം


60 ) ബിംബ നിർമ്മാണത്തിന് സ്വീകാര്യമായ മരങ്ങൾ ഏത്?

പ്ലാവ് ,ചന്ദനം ,ദേവദാരു ,ശമീ


61 )പുരുഷ ശിലയുടെ പ്രധാന ലക്ഷണം ?

നല്ല ദൃഢതയുള്ളതും ചുറ്റിക കൊണ്ട് തട്ടിയാൽ മണിനാദം കേൾക്കുന്നതും


62 ) സ്ത്രീ ശിലയുടെ പ്രധാന ലക്ഷണം എന്ത്?

മൃദുത്വവും ചുറ്റിക കൊണ്ട് തട്ടിയാൽ ഇലത്താളത്തിന്റെശബ്ദം കേൾക്കുന്നതും


63 ) ക്ഷേത്രത്തിലെ വിഗ്രഹം വെളുത്ത ശില ആണെങ്കിൽ തരുന്ന ഗുണം ഏത്?

മോക്ഷം


64 ) വിഗ്രഹം കൃഷ്ണശില ആണെങ്കിൽ തരുന്ന ഗുണം ഏത്?

ധാന്യാഭിവൃദ്ധി



65 ) ക്ഷേത്രത്തിലെ വിഗ്രഹം മഞ്ഞനിറം ആണെങ്കിൽ തരുന്ന ഗുണം എന്ത്?

ധന വർദ്ധനവ്


66 ) പഞ്ചലോഹത്തിൽ ചേർക്കേണ്ട ലോഹാ അനുപാതം എത്ര?

വെള്ളി 4 ഭാഗം, സ്വർണ്ണം ഒരു ഭാഗം, ചെമ്പ് പിച്ചള 8 ഭാഗം, ഇരുമ്പ് ആവശ്യാനുസരണം


67 ) ക്ഷേത്രങ്ങൾ പ്രതിഷ്ഠിക്കുന്ന ശിലാവിഗ്രഹങ്ങൾക്ക് പറയുന്ന പേരെന്ത്?

ശൈലി



68 ) തടിയിൽ നിർമ്മിച്ച വിഗ്രഹങ്ങൾക്ക് പറയുന്ന പേരെന്ത്?

ദാരുമയി



 69 ) യോഗശാലയിലെ ദശപഥം ക്ഷേത്ര സംവിധാനത്തിൽ ഏതാണ്?

ബലികല്ല് 



70 )  വലിയ ബലിക്കല്ലിനു പറയുന്ന ഒരു പേരെന്ത്?  

ശ്രീ ബലിനാഥൻ 


71 )  ക്ഷേത്രത്തിലെ ശ്രീകോവിൽ മനുഷ്യ ശരീരത്തിലെ ഏത് സ്ഥാനം വഹിക്കുന്നു?

ശിരസ്സ് 


72 )  ക്ഷേത്രത്തിലെ അന്തരാളം മനുഷ്യശരീരത്തിൽ ഏത് സ്ഥാനം ആണുള്ളത് ?

 മുഖം  


73 )  ശ്രീകോവിലിലെ സ്തംഭങ്ങൾ മനുഷ്യശരീരത്തിൽ എന്തു സ്ഥാനം വഹിക്കുന്നു?

കണ്ണുകൾ  


74 )  അർദ്‌ധമണ്ഡപം മനുഷ്യശരീരത്തിൽ എന്ത് സ്ഥാനമാണുള്ളത്?

കഴുത്ത് 



75 ) മുഖമണ്ഡപം മനുഷ്യശരീരത്തിൽ ഏത് സ്ഥാനം പ്രതിനിധാനം ചെയ്യുന്നു?

ഹൃദയം 


76 )  ധ്വജസ്തംഭം മനുഷ്യശരീരത്തിൽ ഏത് സ്ഥാനം വഹിക്കുന്നു?

ഗുദം 


77 )  ക്ഷേത്രത്തിലെ ഗോപുരം മനുഷ്യ ശരീരത്തിലെ ഏത് സ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

പാദം  


78 )  ക്ഷേത്രത്തിലെ യാഗശാല മനുഷ്യശരീരത്തിലെ എന്തിനോട് തുല്യമാണ് ?

നാഡികൾ 



79 )  ക്ഷേത്രത്തിലെ ദീപങ്ങൾ മനുഷ്യശരീരത്തിലെ എന്തിനോട് സാമ്യം ആകുന്നു?

പഞ്ചേന്ദ്രിയങ്ങൾ 


80 ) ഗണപതിയുടെ മൂലമന്ത്രം?

ഓം ഗം ഗണപതേയ നമഃ 


81 )  ശിവൻറെ മൂലമന്ത്രം?

ഓം നമശിവായ 


82 )  വിഷ്ണുവിൻറെ മൂലമന്ത്രം?

ഓം നമോ നാരായണായ  



83 ) സുബ്രഹ്മണ്യന്റെ മൂലമന്ത്രം?

ഓം വചത്ഭുവേ നമഃ  


84  ശാസ്താവിന്റെ മൂലമന്ത്രം?

ഓം ഘ്റും നമഃ പരായ ഗോപ്ത്രേ  


85 )   സരസ്വതിയുടെ മൂലമന്ത്രം?

ഓം സം സരസ്വതൈ നമഃ  


86 ) ഭദ്രകാളിയുടെ മൂലമന്ത്രം?

ഓം ഹ്രീം ദും ദുർഗ്ഗായ നമഃ  


87 ) ശ്രീരാമൻറെ മൂലമന്ത്രം?

ഓം രാം രാമായ നമഃ  


88 ) ശിവ ശിരസ്സിൽ നിമഗ്നം ആയിരിക്കുന്ന പവിത്ര ജലം ഏത്?

ഗംഗ 


89 ) തീർത്ഥസ്നാനം ചെയ്യുമ്പോൾ ലഭിക്കുന്ന മന്ത്രത്തിലെ ആദ്യ നദി ഏത്?

ഗംഗ



90 ) തുളസി തീർഥം സേവിക്കുന്നതിലൂടെ ഉണ്ടാകുന്ന ഗുണം?  

പ്രതിരോധശക്തി , രോഗശാന്തി  


91 ) തീർത്ഥത്തിൽ ഉപയോഗിക്കുന്ന വസ്തുക്കൾ ഏവ ?

മലർ, തുളസി ,കൂവളം


92 ) 48) ഏതു ദിക്ക് നോക്കിയാണ് തീർത്ഥം സേവിക്കേണ്ടത്?

കിഴക്ക് ദിക്ക്  

 



93 ) ദേവനെ മന്ത്ര പൂർവ്വം അഭിഷേകംചെയ്ത ജലധാരക്ക്‌ പറയുന്ന പേരെന്ത്?

തീർത്ഥം  



 94 ) നമസ്കരിക്കുമ്പോൾ ഏത് ദിക്കിലേക്ക് ആണ് കാലുകൾ നീട്ടുവാൻ പാടില്ലാത്തത്?

കിഴക്കോട്ടും വടക്കോട്ടും 



95 )    ശിവന് ഉപയോഗിക്കുന്ന അഭിഷേകം ഏത് ?

ഭസ്മം , ജലം  


96 )  വിഷ്ണുവിന് ഉപയോഗിക്കുന്ന അഭിഷേകം ഏത്?

കളഭം , പാൽ  


97 )  സുബ്രഹ്മണ്യന് ഉപയോഗിക്കുന്ന അഭിഷേകം ഏത്?

 പഞ്ചാമൃത്   

 



98 )  അയ്യപ്പന് ഉപയോഗിക്കുന്ന അഭിഷേകം ഏത്?

നെയ്യ് 


99 )  ഭസ്മം തൊടേണ്ടത് എങ്ങനെയാണ്?

നെറ്റിക്ക് കുറുകെ ആയി  



100 ) ചന്ദനം തൊടേണ്ടത് എങ്ങനെയാണ്?

നെറ്റിക്ക് ലംബമായി 


101 )  ദേവി സ്വരൂപമായ കുങ്കുമം എങ്ങനെയാണ് തൊടേണ്ടത് ?

പുരികങ്ങൾക്ക് മദ്ധ്യേ വൃത്താകൃതിയിൽ 


102 )  ചന്ദനം തൊടേണ്ടത് വിരൾ ഏതാണ്?

മോതിരവിരൽ 


103 )  കുങ്കുമം തൊടേണ്ടത് വിരൾ ഏതാണ് ?

നടുവിരൽ 



104 )   ഭസ്മത്തിന് പറയുന്ന മറ്റൊരു പേര് ?

വിഭൂദി  


105 )  ഭസ്മം  നനച്ച്  തൊടേണ്ടത്  ?

 രാവിലെ  


106 )   ഭസ്മം നനയ്ക്കാതെ തൊടേണ്ടത് ഏത് സമയത്താണ്?

വൈകുന്നേരം 

 



107 ) കുങ്കുമം  ആരുടെ പ്രതീകമായാണ് നെറ്റിൽ തൊടേണ്ടത് ?

ദുർഗ്ഗയുടെ  

106 )   ഭസ്മം നനയ്ക്കാതെ തൊടേണ്ടത് ഏത് സമയത്താണ്?

വൈകുന്നേരം 


107 ) കുങ്കുമം  ആരുടെ പ്രതീകമായാണ് നെറ്റിൽ തൊടേണ്ടത് ?

ദുർഗ്ഗയുടെ  


108 )  ചന്ദനം ആരുടെ പ്രതീകമായാണ് നെറ്റിയിൽ അണിയുന്നത്?

വിഷ്ണുവിൻറെ   


109 )  ഭസ്മം തൊടേണ്ടത് നെറ്റിയുടെ ഏത് ഭാഗത്ത് നിന്ന് തുടങ്ങണം?

ഇടതു വശത്തുനിന്ന്  


110 )  കുങ്കുമം ഭസ്മകുറിയോട് ചേർന്ന് തൊടുന്നത് എന്തിൻറെ പ്രതീകമാണ്?

ശിവശക്ത്യാത്മകം 

 



111 ) കുങ്കുമം ചന്ദനക്കുറി ഓട് ചേർന്നു തൊടുന്നത് എന്തിൻറെ പ്രതീകമാണ്?

വിഷ്ണുമായ പ്രതീകം  


112 )  കൊടിമര ശരീരത്തിലെ ഏത് ഭാഗമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്?

നട്ടെല് 


113 )  കൊടിമരത്തിന് സ്ഥാനം ക്ഷേത്രത്തിൽ എവിടെയാണ് ആണ് ?

ബലിക്കല്ല് പുരയ്ക്കും ആനക്കൊട്ടിലിനും ഇടയ്ക്ക്


114 )  കൊടിമരത്തിന് അടിഭാഗം ഏതു ഭാഗത്തെ കുറിക്കുന്നു?

ബ്രഹ്മഭാഗം



115 )  കൊടിമരത്തിന് മധ്യഭാഗം ഏത് ഭാഗത്ത് കുറിക്കുന്നു?

ശിവ ഭാഗം  


116 )    കൊടിമരത്തിന്റെ മുകൾ ഏത് ഭാഗത്ത് കുറിക്കുന്നു?

വിഷ്ണുഭാഗം  


117 )  ധ്വജസ്തംഭത്തിന് ഉത്തമമായ മരം ഏത് ?

തേക്ക്  


118 )  ശിവൻറെ ധ്വജവാഹനം ഏത്?

നന്തി  


119 )  അയ്യപ്പന്റെ ധ്വജവാഹനം ഏത്?

കുതിര  


120 )  ദേവിയുടെ ധ്വജവാഹനം ഏത്?

സിംഹം  



121 ) വിഷ്ണുവിൻറെ ധ്വജവാഹനം ഏത് ?

ഗരുഡൻ 


122 )  ക്ഷേത്രങ്ങളിൽ പള്ളിയുണർത്തൽ ഉപയോഗിക്കുന്ന രാഗം ?

  ഭൂപാള രാഗം


123 )  ക്ഷേത്രങ്ങളിൽ ഉഷഃപൂജയ്ക്ക് ഉപയോഗിക്കുന്ന രാഗം?

മലയമാരുതം 


124 )  ക്ഷേത്രങ്ങളിൽ ഉച്ചപൂജയ്ക്ക് ഉപയോഗിക്കുന്ന രാഗം?

മദ്ധ്യമാവദി 



125 ) ക്ഷേത്രങ്ങളിൽ രാത്രി ഉപയോഗിക്കുന്ന രാഗം?

ആനന്ദഭൈരവി 




126 )    വിനായക ക്ഷേത്രങ്ങളിൽ ഏതു രാഗത്തിനാണ് പ്രാധാന്യം ?

മലഹരി രാഗം


127 )  ഗണപതിക്ക് ഉപയോഗിക്കേണ്ട പൂജാപുഷ്പം?

ചെമ്പരത്തി , അരളി  


128 )  ശിവന് ഉപയോഗിക്കുന്ന പൂജാപുഷ്പം?

കൂവളം 


129 )  സരസ്വതിക്ക് ഉപയോഗിക്കുന്ന പൂജാപുഷ്പം?

താമര  


130 ) ദുർഗക്ക്‌ ഉപയോഗിക്കുന്ന പൂജാപുഷ്പം?

കുങ്കുമപ്പൂവ്  



131 ) ഭദ്രകാളിക്ക് ഉപയോഗിക്കുന്ന പൂജാപുഷ്പം?

ചെമ്പരത്തി  


132 )  വിഷ്ണുവിന് ഉപയോഗിക്കുന്ന പൂജാപുഷ്പം?

  തുളസി 


133 )  ശാസ്താവിനു ഉപയോഗിക്കുന്ന പൂജാപുഷ്പം?

നീലത്താമര, നീല ശംഖുപുഷ്പം 


134 )  സുബ്രഹ്മണ്യന്‌ ഉപയോഗിക്കുന്ന പൂജാപുഷ്പം?

വെളുത്ത പൂക്കൾ  



135 ) സരസ്വതിയുടെ ഇല എന്ന് അറിയപ്പെടുന്ന ചെടിയുടെ പേര്? 

വല്ലാരചെടി [/bg_collapse]





136 )    ഗണപതിക്ക് അർച്ചനക്ക്‌ ഉപയോഗിക്കാൻ പാടില്ലാത്ത പുഷ്പം?

താഴമ്പൂ  


137 )  ശിവന് അര്‍ച്ചനക്കു ഉപയോഗിക്കാൻ പാടില്ലാത്ത പുഷ്പം?

താഴമ്പൂ , മുല്ല  


138 )  സരസ്വതിക്ക് അർച്ചനയ്ക്ക് ഉപയോഗിക്കാൻ പാടില്ലാത്ത പുഷ്പം?

പവിഴമല്ലി 


139 )  ദുർഗക്ക് അർച്ചനയ്ക്ക് ഉപയോഗിക്കാൻ പാടില്ലാത്ത പുഷ്പം?

കറുകപുല്ല്  


140 )  വിഷ്ണുവിന് അർച്ചനയ്ക്ക് ഉപയോഗിക്കാൻ പാടില്ലാത്ത പുഷ്പം?

എരുക്കിൻ പൂവ്   



141 )  ലക്ഷ്മി ദേവിക്ക് അർച്ചനയ്ക്ക്   ഉപയോഗിക്കാൻ പാടില്ലാത്ത പുഷ്പം?

തുമ്പപ്പൂവ്  


142 )  പാർവ്വതിക്ക് അര്‍ച്ചനക്ക് ഉപയോഗിക്കാൻ പാടില്ലാത്ത പുഷ്പം?

  കറുകപുല്ല് 


143 )  സൂര്യന് അർച്ചനക്ക് ഉപയോഗിക്കാൻ പാടില്ലാത്ത പുഷ്പം?

കൂവളത്തില  


144 )  ശബരിമലയിലെ പ്രധാന പ്രസാദം?

 നെയ്യ് 



145 )    മൂകാംബികയിലെ പ്രധാന പ്രസാദം?

കഷായ തീർത്ഥം   


146 )    പഴനിയിലെ പ്രധാന പ്രസാദം?

പഞ്ചാമൃതം 


147 )  തിരുപ്പതിയിലെ പ്രധാന പ്രസാദം?

ലഡു  


148 )  കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പ്രധാന പ്രസാദം?

ഉണ്ണിയപ്പം 


149 )  അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രധാന പ്രസാദം ?

പാൽപ്പായസം  


150 )  പറശ്ശിനിക്കടവിലെ പ്രധാന പ്രസാദം?

  പയറും പപ്പടവും  



151 )  നാൽപാമരങ്ങൾ ഏതെല്ലാം?

അത്തി ,ഇത്തി , അരയാൽ പേരാൽ  


152 )  അഷ്ടഗന്ധം ഏതെല്ലാം?

അകിൽ ,ചന്ദനം, കുങ്കുമം, മാഞ്ചി, ഗുൽഗുലം ,കോട്ടം ,ഇരുവേലി, രാമച്ചം  


153 )  അഷ്ടദ്രവ്യങ്ങൾ ഏതെല്ലാം?

അരയാൽ ,അകിൽ പ്ലാവ്, പേരാൽ,ചമത ,പായസം ,നെയ്യ്   


154 )  അഷ്ടമംഗല്യം ഏതെല്ലാം? 

കരുവ, ദർപ്പണം, ദീപം , കലശം  



155 )  തൃമധുരത്തിൽ അടങ്ങിയിരിക്കുന്നത് ഏതെല്ലാം?

തേൻ, കദളി ,കൽക്കണ്ടം  


156 )    പഞ്ചാമൃതത്തിൽ അടങ്ങിയിരിക്കുന്നത് എന്തെല്ലാം?

പാൽ ,തൈര് ,പഞ്ചസാര ,നെയ്യ് ,തേൻ 


157 )  നവധാന്യങ്ങൾ ഏതെല്ലാം ?

നെല്ല് ,ഗോതമ്പ് ,കടല ,എള്ള് ,തുവര പയർ, ഉഴുന്ന്, മുതിര, അമര   


158 )  ദശപുഷ്പങ്ങൾ ഏതെല്ലാം?

കറുക , ചെറുള, കൃഷ്ണക്രാന്തി, പൂവാംകുറുന്തല , മോൽചെവി, മുക്കുറ്റി , കഞ്ഞുണ്ണി , നിലപ്പന ,ഉഴിഞ്ഞ ,തിരുതാളി


159 )  ചുറ്റമ്പലം ഇല്ലാത്ത ക്ഷേത്രം? 

ഓച്ചിറ ക്ഷേത്രം (കൊല്ലം )  


160 )  കേരളത്തിൽ നാഗരാജാവിനെ ആരാധിക്കുന്ന പ്രസിദ്ധ ക്ഷേത്രം?

  മണ്ണാറശാല ( ആലപ്പുഴ )  



161 ) വാമനപ്രതിഷ്ഠയുള്ള കേരളത്തിൽ ക്ഷേത്രം ?

  തൃക്കാക്കര ക്ഷേത്രം (എറണാകുളം) 


162 )  ഇന്ത്യയിൽ ഏറ്റവുമധികം വരുമാനം ഉള്ള ക്ഷേത്രം?

തിരുപ്പതി ക്ഷേത്രം ( ആന്ധ്ര പ്രദേശ്) 


163 )  തിരുപ്പതി ക്ഷേത്രത്തിലെ പ്രതിഷ്ഠ ഏത്?

ശ്രീ വെങ്കിടേശ്വരൻ  


164 )  കേരളത്തിലെ പ്രധാന കൃഷ്ണ ക്ഷേത്രങ്ങൾ? 

  ഗുരുവായൂർ ,അമ്പലപ്പുഴ, ആറന്മുള, തിരുവാർപ്പ്‌ ,തൃച്ചംബരം



165 )  ആറന്മുള വള്ളംകളി ഏത് പേരിൽ അറിയപ്പെടുന്നു?

ഉത്രട്ടാതി വള്ളംകളി  


166 )    വിഷ്ണുസഹസ്രനാമം എന്നാൽ എന്ത്?

വിഷ്ണുവിനെ ആയിരം പര്യായങ്ങൾ


167 )  ചോറ്റാനിക്കര അമ്മയെ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും എപ്രകാരം പൂജിക്കാം?

രാവിലെ സരസ്വതി , ഉച്ചയ്ക്ക് ഭദ്രകാളി , വൈകിട്ട് ദുർഗ  


168 ) ക്ഷേത്രപ്രതിഷ്ഠ എത്രതരം പ്രതിമകൾ ഉപയോഗിക്കുന്നു?

എട്ടുതരം  


169 )   ലോഹ വിഗ്രഹങ്ങളെ എന്തു വിളിക്കുന്നു?

ലൗഹി  


170 )  രത്നം കൊണ്ട് ഉള്ള വിഗ്രഹത്തിന്റെ പേര്?

  മണിമയി  



171 ) കൊടുങ്ങല്ലൂർ ഭരണി എന്നാണ്?

മീനമാസത്തിലെ ഭരണിനാളിൽ


172 )   ശ്രീബലി സമയത്ത് ക്ഷേത്രത്തിൽ ഉപയോഗിക്കുന്ന വാദ്യം ഏത്?

വീക്കുചെണ്ട 


173 )  ക്ഷേത്രങ്ങളിൽ ഓരോ പൂജയ്ക്ക് ശേഷവും ക്ഷേത്രത്തിനു ചുറ്റും എഴുന്നള്ളിച്ച് വലിയ ബലിക്കല്ലിനു സമീപം വെള്ളി വട്ടത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ള ദേവൻമാരെ ഉദ്ദേശിച് ബലി നൽകുന്ന കർമ്മത്തിന് പറയുന്ന പേരെന്ത്?

ശ്രീബലി  


174 )  ഒരു ദിവസം രണ്ട് നേരം പൂജയുള്ള ദേവസ്വം ബോർഡിൻറെ കീഴിലുള്ള ക്ഷേത്രങ്ങളുടെ പൊതു നാമം എന്ത്?

മൈനർ ദേവസ്വം  



175 )  ഒരു ദിവസം ഒരു നേരം മാത്രം പൂജയുള്ള ദേവസ്വം ബോർഡിൻറെ കീഴിലുള്ള ഉള്ള ക്ഷേത്രങ്ങളുടെ പൊതുനാമം എന്ത് ?

പെറ്റി ദേവസ്വം  


176 )    സൂര്യനുദിച്ച് വരുമ്പോൾ നടത്തുന്ന പൂജ ഏത്?

എതൃത്തപൂജ 


177 )  പ്രഭാതത്തിൽ അഭിഷേകത്തിനു ശേഷം ഉള്ള പൂജ ഏത്?

ഉഷപൂജ  


178 )  ഒരു മഹാ ക്ഷേത്രത്തിലെ പ്രധാന പൂജകൾ ഏതെല്ലാം?

ഉഷപൂജ, എതൃത്ത പൂജ, പന്തീരടിപൂജ , ഉച്ചപൂജ ,അത്താഴം  


179 )   കളഭം ആടുന്ന സമയത്ത് ഉപയോഗിക്കുന്ന വാദ്യം ഏത്?

ഉരുട്ടുചെണ്ട  


180 )  അഭിഷേക സമയത്ത് ഉപയോഗിക്കുന്ന വാദ്യം ഏത്?

ചേങ്ങില    



181 )  ഉത്സവബലിക്ക്‌ ഉപയോഗിക്കുന്ന വാദ്യം ഏത് ?

മരപ്പാണി  


182 )  ക്ഷേത്രങ്ങളിൽ പള്ളി ഉണർത്താൻ ഉപയോഗിക്കുന്ന വാദ്യം ഏത്?

ശംഖ്  


183 )  ഉത്സവങ്ങളുടെ ലക്ഷ്യമെന്ത്?

ദേവൻറെയോ ദേവിയുടെയോ ചൈതന്യം വർദ്ധിപ്പിക്കുക  


184 )   ഉത്സവങ്ങളുടെ അവസാനത്തെ ചടങ്ങ് എന്ത്?

ആറാട്ട്  



185 )  മഹാക്ഷേത്രങ്ങളിൽ ഭക്തരെ അകത്ത് പ്രവേശിപ്പിക്കാത്തത് എപ്പോൾ ?

നിവേദ്യ സമയത്ത്   



186 )  സാധാരണ ക്ഷേത്രങ്ങളിൽ ഒരു ദിവസം എത്ര പൂജകളാണ് നടത്താറുള്ളത് ?



187 )  പ്രണവമന്ത്രം എന്നറിയപ്പെടുന്നത് എന്ത്?  

  ഓംകാരം  


188 )  ഓംകാരത്തിൽ അടങ്ങിയിരിക്കുന്ന ശബ്ദം?

അ, ഉ, മ്   


189 ) ഹിന്ദുക്കൾ ഈശ്വര പൂജയ്ക്ക് ആദ്യം ഉച്ചരിക്കുന്ന മന്ത്രം ഏത്?

ഓംകാരം  


190 ) ക്ഷേത്രത്തിലെ കൊടിമരത്തിന് മുകൾഭാഗത്ത് പ്രതിഷ്ഠിച്ചിട്ടുള്ളത്?

ദേവൻറെ വാഹനം    



191 )  മൂകാംബിക ക്ഷേത്ര എവിടെയാണ് ?

കൊല്ലൂർ (കർണാടക)  


192 )  ഇന്ത്യയുടെ തെക്കേ അറ്റ ത്തു സ്ഥിതി ചെയ്യുന്ന ക്ഷേത്രം ഏത്?

ദേവി കന്യാകുമാരി ക്ഷേത്രം  


193 )  രേവതി പട്ടത്താനം നടത്തിയിരുന്ന ക്ഷേത്രം?

തളി ക്ഷേത്രം(കോഴിക്കോട്) 


194 )  ഒരു പ്രതിഷ്ഠ മാത്രമുള്ള ക്ഷേത്രം ഏത്?

കൂടൽമാണിക്യ ക്ഷേത്രം 



195 )  കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉപയോഗിക്കുന്ന പുഷ്പങ്ങൾ ഏതെല്ലാം?

 താമര ,തുളസി, തെറ്റി 


196 )   ഭരതനെ പൂജിക്കുന്ന ക്ഷേത്രം?

കൂടൽമാണിക്യം ക്ഷേത്രം (തൃശ്ശൂർ) 


197 )  ദേവി പ്രീതിക്കായി പുരുഷൻമാർ സ്ത്രീവേഷം കെട്ട് വിളക്ക് എടുക്കുന്ന ക്ഷേത്രം?

കൊറ്റംകുളങ്ങര ക്ഷേത്രം (കൊല്ലം)   


198 )  ദോഷപരിഹാരത്തിനായി അമ്പലപ്പുഴ ക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ നടത്തപ്പെടുന്ന ചടങ്ങു?

പള്ളിപ്പാന 


199 )  നാടകശാല സദ്യ നടക്കുന്ന ക്ഷേത്രം ഏത്?

അമ്പലപ്പുഴ  


200 )  വാവ് കഴിഞ്ഞു വരുന്ന ഇന്ന് പതിനൊന്നാം ദിവസത്തിന് പറയുന്ന പേരെന്ത്?

ഏകാദശി   



error: Content is protected !!