🟥 ഇന്ത്യൻ റെയിൽവേ ബോർഡിന്റെ പുതിയ സിഇഒ ആയി നിയമിതനായത് – സുനീത് ശർമ്മ
🟥 2020 ലെ ഏറ്റവും മികച്ച ഇന്ത്യൻ ചെസ് താരമായി പ്രമുഖ ചെസ്സ് വെബ്സൈറ്റായ ‘ ചെസ്സ്.കോം’ തിരഞ്ഞെടുത്തത് – നിഹാൽ സരിൻ
🟥 2020 കേരള സാംസ്കാരിക വകുപ്പിന്റെ മാതൃഭാഷാ പ്രതിഭാ പുരസ്കാരം നേടിയത് – ഡോ അശോക് ഡിക്രൂസ്
🟥 മുഴുവൻ സമയം പരിചരണം ആവശ്യമുള്ള രോഗികളെ പരിചരിക്കുന്നവർക്ക് മാസം ധനസഹായം നൽകുന്ന പദ്ധതി – ആശ്വാസകിരണം
🟥 പട്ടികവർഗ്ഗ വിഭാഗത്തിലെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് – രാധിക മാധവൻ
🟥 കോവിഷീൽഡ് വാക്സിനു അനുമതി നൽകുന്ന നാലാമത്തെ രാജ്യം – ഇന്ത്യ
🟥 പട്ടികവർഗ്ഗക്കാരെ കാർഷിക മേഖലയിലേക്ക് ആകർഷിക്കാനായി ആരംഭിക്കുന്ന പദ്ധതി – ഹരിതരശ്മി
🟥 തൊഴിൽരഹിതരായ മുതിർന്ന പൗരന്മാർക്കായി സർക്കാർ ആരംഭിക്കുന്ന സ്വയംതൊഴിൽ പദ്ധതി – നവജീവൻ
🟥 കേരളത്തിലെ ആദ്യത്തെ ചെറുകുടൽ മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത് – അമൃത ഹോസ്പിറ്റൽ കൊച്ചി
🟥 ഐസിസി പുരുഷ ടെസ്റ്റ് മത്സരത്തിൽ അമ്പയറിങ്ങിൽ എത്തുന്ന ആദ്യ വനിത – ക്ളയർ പൊളോസാക്
🟥 പൊതുജനാരോഗ്യ മേഖലയിൽ രാജ്യത്തെ മികച്ച മാതൃകാ പദ്ധതിയായി കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തത് – അക്ഷയ കേരളം
( കേരള ആരോഗ്യ വകുപ്പിന്റെ ക്ഷയരോഗ നിർമാർജനം പദ്ധതിയാണിത്)
🟥 മന്ത്ര ഉപകരണ പരസ്യങ്ങൾ കുറ്റകരമാക്കി വിധി പുറപ്പെടുവിച്ച കോടതി – ബോംബെ ഹൈക്കോടതി
🟥 അമേരിക്കൻ ആർമിയുടെ പ്രഥമ ചീഫ് ഇൻഫർമേഷൻ ഓഫീസർ ആയി നിയമിതനായത് – രാജ് ഐയ്യർ
🟥 രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ആദ്യ മലയാളി – സിപി റിസ്വാൻ
🟥 കൃഷി മത്സ്യബന്ധനം മൃഗസംരക്ഷണം എന്നീ മേഖലയുടെ പുനരുജ്ജീവനത്തിന് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതി – സുഭിക്ഷ കേരളം
🟥 33-മത് കേരള ശാസ്ത്ര കോൺഗ്രസ് വേദി – തിരുവനന്തപുരം
🟥 ജന്മനായുള്ള ഹൃദയവൈകല്യങ്ങളാലും മറ്റ് ഗുരുതര രോഗങ്ങളാലും കഷ്ടപ്പെടുന്ന 18 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ പദ്ധതി – താലോലം
🟥 ട്രാൻസ്ജൻഡേഴ്സിന് തുടർ വിദ്യാഭ്യാസ ധനസഹായം നൽകുന്ന പദ്ധതി –സമന്വയ
🟥 ഇന്ത്യയിൽ ആദ്യമായി മത്സ്യ ബന്ധന ബോട്ടുകളിൽ ഹോളോഗ്രാം സുരക്ഷാ രജിസ്ട്രേഷൻ ബോർഡുകൾ സ്ഥാപിച്ചത്
– കേരളം
🟥 ഇന്ത്യയുടെ കര നാവിക വ്യോമ സേനകൾ സംയുക്തമായി നടത്തുന്ന അഭ്യാസം – കവച്
🟥 ദേശീയ ബാലികാ ദിനത്തിൽ ഉത്തരാഖണ്ഡിൽ ഒരു ദിവസത്തേക്ക് മുഖ്യമന്ത്രിപദം വഹിച്ചത് – സൃഷ്ടി ഗോസ്വാമി